BREAKING NEWS

വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം, വിജയിയെ അണ്‍ഫോളോ ചെയ്ത് തൃഷ, വിവാദത്തോട് പ്രതികരിക്കാതെ നടി

· · 1 min read
Share: Copied!

ചെന്നൈ: വിജയ്‌യുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ നടനെ സോഷ്യല്‍ മീഡിയില്‍ അണ്‍ഫോളോ ചെയ്ത് നടി തൃഷ. വിജയ്‌യുമായി അടുപ്പമുണ്ടെന്ന് സംഗീത ആരോപിച്ച നടി തൃഷയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് നടി നടനെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.

അതേസമയം ഭര്‍ത്താവുമായി ബന്ധമുള്ള നടിയുടെ പേര് സംഗീത വെളിപ്പെടുത്തിയിട്ടില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ് വിജയും തൃഷയും. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴായി തൃഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വിജയ്‌യും തൃഷയും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംഗീതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആ റിപ്പോര്‍ട്ടുകളുമായി ചേര്‍ത്തുവച്ചാണ് വിജയ്-തൃഷ ബന്ധത്തിലേക്ക് സോഷ്യല്‍ മീഡിയയെത്തുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തൃഷ നടനെ അണ്‍ഫോളോ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ വിജയ്-സംഗീത ദമ്പതികളുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് വിജയ്‌യെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൃഷയുടെ നീക്കം. അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ നിന്നും കടുത്ത ആക്രമണം തൃഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വാര്‍ത്തകളോടും സൈബര്‍ ആക്രമണത്തോടും തൃഷ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026