തിരുവനന്തപുരം: പുതിയ പോലീസ് മേധാവിയുടെ പട്ടികയിൽ ഇടംപിടിച്ച് വിവാദ നായകനും ബറ്റാലിയൻ എഡിജിപിയുമായ എംആർ അജിത് കുമാറും. അജിത് കുമാറിന് പുറമേ അഞ്ച് പേരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിൽ ഏറ്റവും സീനിയർ. അതേസമയം ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും പട്ടികയിൽ ഇടംപിടിച്ചു. ആറ് പേർ അടങ്ങുന്ന പട്ടിക സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് അയച്ചു.
ഇപ്പോഴുള്ള പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ജൂണിൽ വിരമിക്കാനിരിക്കെയാണ് ആറ് പേരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്. ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, എസ്പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മൂന്ന് പേർ.
റോക്കറ്റിന് ഇത്രേം കുതിപ്പ് ഉണ്ടാകുമോ…? സ്വർണം ഒരു വർഷം കൊണ്ട് കൂടിയത് 19000 രൂപ
അതേസമയം പി വി അൻവറിന്റെ വെളിപ്പെടുത്തതിലൂടെ എംആർ അജിത് കുമാർ വിവാദത്തിൽ അകപ്പെട്ടത്. എംആർ അജിത് കുമാർ പോലീസിനുള്ളിലെ കൊടും ക്രിമിനലെന്നായിരുന്നു പിവി അൻവർ ആരോപിച്ചത്. അജിത് കുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായും അൻവർ ആരോപിച്ചിരുന്നു. കൂടാതെ തൃശൂർപൂരം കലക്കൽ വിവാദത്തിലും എംആർ അജിത് കുമാറിന്റെ പേര് ഉയർന്നുകേട്ടിരുന്നു.