BREAKING NEWS

ആശ്വാസം പൊന്നേ! യുദ്ധ പശ്ചാത്തലത്തിൽ കുതിക്കുമെന്ന് കരുതിയ സ്വർണ്ണവില ഉയരാതെ സമാധാന നിലയിൽ; പവന് 1,24,680 രൂപ

· · 1 min read
Share: Copied!

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 22 കാരറ്റ് 916 സ്വർണവില കുറഞ്ഞു.

ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും കുറവാണ് 22 കാരറ്റ് സ്വർണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,800 രൂപ. പവന് 1,02,400 രൂപ. 14 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 9,970 രൂപ. പവന് 79,760 രൂപ. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,425 രൂപയും പവന് 51,400 രൂപയുമാണ് ഇന്നത്തെ വില. ജിഎസ്‌ടിയും പണിക്കൂലിയും ഉൾപ്പെടുത്തുമ്പോൾ സ്വർണാഭരണ ശാലകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോഴുള്ള വിലനിലവാരത്തിൽ മാറ്റമുണ്ടാകും.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 1 ഗ്രാം വെള്ളിക്ക് 295 രൂപയും പത്ത് ഗ്രാമിന് 2950 രൂപയുമാണ് വില. ഒരു കിലോ സ്വർണത്തിന് 295000 രൂപയുമാണ് വില. കേരളത്തിലെ സ്വർണവില റെക്കോർഡ് നിലവാരത്തിലെത്തിയത് 2026 ജനുവരി 29-നാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂയും പവന് 1,31,160 രൂപയുമാണ് വില. അതിൽ നിന്നും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്.

‘ ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും‘…. പുതുചിത്രം എറികിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026