BUSINESS

റോക്കറ്റിന് ഇത്രേം കുതിപ്പ് ഉണ്ടാകുമോ…? സ്വർണം ഒരു വർഷം കൊണ്ട് കൂടിയത് 19000 രൂപ

· · 1 min read
Share: Copied!

കൊച്ചി: റോക്കറ്റിനേക്കാൾ വേ​ഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത് സ്വർണവില. കഴിഞ്ഞ 15 മാസത്തിനുള്ളിൽ സ്വർണ്ണവില കൂടിയത് 18920 രൂപ. ഇത് 40%ൽ അധികം വർദ്ധനവാണെന്നാണ് കണ്ടെത്തൽ. 2024 ജനുവരി 1ന് 46840 രൂപയായിരുന്നു പവൻ വില. ഇന്ന് 65760 രൂപ. ജനുവരി 1ന് 2024 സ്വർണ്ണവില ഗ്രാമിന് 5855 രൂപയായിരുന്നു. 2025 മാർച്ച് 15ന് 8220 രൂപ. 2365 രൂപയുടെ വർദ്ധനവാണ് ഒരു ഗ്രാം സ്വർണ്ണ വിലയിൽ ഉണ്ടായത്.

കളമശേരി പോളിടെക്നിക് കഞ്ചാവ് വേട്ട, ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ടുപേർ പിടിയിൽ, കെഎസ് യു നേതാവിനെ പിടികൂടാൻ സമ്മർദ്ദമേറുന്നു

ഇക്കാലയളവിൽ അന്താരാഷ്ട്ര സ്വർണ്ണവിലയും 2050 ഡോളറിൽ നിന്നും 3002 ഡോളറിലേക്ക് കുതിക്കുകയാണ് ഉണ്ടായത്.‌ 950 ഡോളറിൽ അധികമാണ് അന്താരാഷ്ട്ര വിലയിലുണ്ടായത്. 2024 ജനുവരി 1മുതൽ 2025 മാർച്ച് 14 വരെ ഉള്ള കാലയളവിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായത് ആഭ്യന്തര വിപണിയിൽ വലിയതോതിൽ വില വർധനവിന് കാരണമായെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.

ആ സംസാരം ലൈം​ഗികച്ചുവയോടെയായിരുന്നില്ല, പോക്സോ കേസ് വിചാരണ കൂടാതെ തള്ളി കോടതി, നടപടിയില്ലാതെ കേസ് തള്ളുന്നത് സംസ്ഥാനത്ത് ഇതാദ്യം

ജനുവരി ഒന്നിന് രൂപയുടെ വിനിമയ നിരക്ക് 83.22 ആയിരുന്നു ഇന്ന് 86.92. 3 രൂപ 70 പൈസയുടെ വ്യത്യാസമാണ് വന്നിട്ടുള്ളത്. 87.50 നു മുകളിൽ വരെ രൂപ എത്തിയിരുന്നു. ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 2024 ജനുവരി 1ന് 50,800 വാങ്ങിയിരുന്നു. എന്നാൽ ഇന്ന് 71350 രൂപ നൽകേണ്ടിവരും. അതേസമയം സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്കും വിലവർദ്ധനവിൽ ലാഭം ലഭ്യമാകും.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026