BREAKING NEWS

ഇറാന്റെ മിസൈല്‍ ആക്രമണം തടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈത്ത്, ആറ് സൈനികര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

കുവൈത്ത്:  അബദ്ധത്തിൽ കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ  മൂന്ന് അമേരിക്കൻ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ‘ഫ്രണ്ട്ലി ഫയർ’ എന്ന് യുഎസ് വിശേഷിപ്പിച്ച ഈ സംഭവത്തിൽ വിമാനങ്ങളിലുണ്ടായിരുന്ന ആറ് സൈനികരും സുരക്ഷിതമായി പുറത്തേക്ക് ചാടിയതായും അവരുടെ നില തൃപ്തികരമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് ഈ വലിയ പിഴവ് സംഭവിച്ചത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, സുരക്ഷിതമായി നിലത്തിറങ്ങിയ ഒരു അമേരിക്കൻ പൈലറ്റിനോട് കുവൈത്ത് പൗരൻ സുഖവിവരങ്ങൾ ചോദിക്കുന്നതും സഹായിക്കുന്നതിന് പൈലറ്റ് നന്ദി പറയുന്നതും കാണാം. കുവൈത്തിലെ അലി അൽ സലേം എയർ ബേസിന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്.

ശത്രുവിമാനങ്ങളെയും മിത്രവിമാനങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ സംവിധാനങ്ങളുള്ള യുഎസ് നിർമ്മിത പേട്രിയറ്റ് മിസൈൽ ബാറ്ററികളാണ് കുവൈത്ത് ഉപയോഗിക്കുന്നത്. എങ്കിലും യുദ്ധസമാനമായ സാഹചര്യത്തിൽ വിമാനങ്ങളെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായത്. തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിനാ അൽ അഹ്മദി റിഫൈനറിക്കുള്ളിൽ വീഴുകയും അവിടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026