BREAKING NEWS

‘ ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും‘…. പുതുചിത്രം എറികിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

· · 1 min read
Share: Copied!

പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എറിക് ‘എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
അജീഷ് ദാസൻ എഴുതിയ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം പകർന്ന് ആനന്ദ് ശ്രീരാജ് ആലപിച്ച ‘ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും….‘ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരാണ് എറികിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്.

കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടന്‍, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനിഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, ഡിസൈന്‍സ്- വില്ല്യംസ് ലോയല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രശാന്ത് ഭാസി,അസോസിയേറ്റ് ഡയറക്ടര്‍-സനീഷ്, വിഎഫ്എക്‌സ് ഡിജിറ്റല്‍-കാര്‍വിംങ്, ആക്ഷന്‍-റോബിന്‍ ജോണ്‍,പ്രൊഡക്ഷന്‍ മാനേജര്‍- വിമല്‍ വിജയ്.

പാരറ്റ് മീഡിയ ഇവന്റ്സ് ത്രൂ എഫ് എം എന്റർടൈൻമെന്റ്സ് മാർച്ച് ആറിന് “എറിക് “പ്രദർശനത്തിനെത്തിക്കും.
പി ആര്‍ ഒ- എ എസ് ദിനേശ്,മനു ശിവൻ.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026