BREAKING NEWS

ഇവര്‍ക്ക് തലച്ചോറില്ലേ?? ഗോ സംരക്ഷകര്‍ എവിടെ പോയി?? ഹോളി ആഘോഷത്തിനിടെ പശുവിന്റെ വായ ബലമായി തുറന്ന് മദ്യം കുടിപ്പിച്ച് യുവാക്കള്‍, കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ആള്‍ക്കൂട്ടം, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

· · 1 min read
Share: Copied!

ഹരിയാന: ഹോളി ആഘോഷത്തിനിടെ പശുവിനെ ബലമായി മദ്യം കുടിപ്പിക്കുകയും വലിച്ചിഴക്കുകയും ചെയ്ത് യുാവക്കള്‍. സംഭവത്തിന്റെ  ദൃശ്യങ്ങള്‍ പുറത്ത് വന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഹരിയാനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോളി ആഘോഷത്തിനിടെ മദ്യലഹരിയില്‍ ഒരുസംഘം ആളുകള്‍ പശുവിനെ ബലമായി പിടിച്ചുനിര്‍ത്തി മദ്യം കുടിപ്പിക്കുകയായിരുന്നു.

പുറത്തുവന്ന ദൃശ്യങ്ങളില്‍ പുരുഷന്മാരുടെ ഒരു സംഘം കാളവണ്ടിയില്‍ ഇരിക്കുന്നത് കാണാം. രണ്ട് പുരുഷന്മാര്‍ പശുവിന്റെ വായ ബലമായി തുറന്ന് മദ്യം കൊടുക്കുന്നതും മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ട്രീറ്റ് ഡോഗ്‌സ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് വീഡിയോ കണ്ടത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ഹോളി.

അത്തരമൊരു ഉത്സവത്തില്‍ മൃഗങ്ങള്‍ക്കുനേരെയുള്ള മനുഷ്യത്വ രഹിതമായ ഇത്തരം പ്രവര്‍ത്തിക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഈ മനുഷ്യരുടെ തലച്ചോറ് മരിച്ചുപോയോ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. എവിടെ പോയി പശു സംരക്ഷകരെന്ന് ചിലര്‍ ചോദിച്ചു. ഹരിയാന പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഇതിലെന്ത് നടപടി എടുത്തുവെന്ന് ചിലര്‍ ചോദിച്ചു.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026