BREAKING NEWS

‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു,  40 ഓവറാണ് ​ഗ്രൗണ്ടിൽ നിന്നത്…  200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’…

· · 1 min read
Share: Copied!

കൊൽക്കത്ത: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെ സഞ്ജു സാംസൺ പുറത്തെടുത്ത ബാറ്റിങ് പ്രകടനം വിരാട് കോലിയെ പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നതാണെന്ന് ഇർഫാൻ പഠാൻ. ‘‘ഈ ഇന്നിങ്സിലൂടെ സഞ്ജു അദ്ദേഹത്തിന്റെ കഴിവിനോടാണു നീതി പുലർത്തിയത്. മത്സരശേഷം ദൈവത്തിനോട് എത്രത്തോളം നന്ദിയുണ്ടെന്ന് അദ്ദേഹത്തിന്റെ ആഘോഷത്തിൽനിന്നു തന്നെ തെളിയിച്ചു.

അതുപോലെ സഞ്ജു 20 ഓവറുകൾ വിക്കറ്റ് കീപ്പിങ് ചെയ്തശേഷമാണ് 20 ഓവറും പുറത്താകാതെ നിന്നത്. സഞ്ജുവിന്റെ ഫിറ്റ്നസ് ലെവലാണ് ഇവിടെ കാണേണ്ടത്. സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നതാണ്.’’- ഇർഫാൻ പഠാൻ ഒരു ചർച്ചയിൽ പറഞ്ഞു.

‘‘പവർപ്ലേയിൽ സഞ്ജു എങ്ങനെയാണ് ഒരിന്നിങ്സ് കെട്ടിപ്പടുക്കുന്നതെന്ന് ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. 200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും. വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് അതു കണ്ടതാണ്. അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്.’’

സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ് കരുത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇന്ത്യ സെമി ഉറപ്പിച്ചതിനു പിന്നാലെയായിരുന്നു ഇർഫാന്റെ പ്രതികരണം. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജു 12 ഫോറുകളും നാല് സിക്സുകളും പറത്തി പുറത്താകാതെനിന്നു. സമ്മർദം കാരണം സഹതാരങ്ങൾ ചെറിയ സ്കോറുകളിൽ പുറത്തായപ്പോഴും സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം നേടിക്കൊടുത്തത്. ഇതോടെ സഞ്ജുവിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026