BREAKING NEWS

പോലീസിന് മാത്രം, ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല… യുവ താരങ്ങൾ ഒന്നിക്കുന്ന ദ്വിഭാഷാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ശേഷം 2016’; മാർച്ച് 06 മുതൽ തിയേറ്ററുകളിൽ…

· · 1 min read
Share: Copied!

യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘ശേഷം 2016’. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള- കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം മാർച്ച് 06ന് തിയേറ്ററുകളിൽ എത്തും.

യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിൻ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയലരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. പോലീസിൽ നിന്നും നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം “പോലീസിന് മാത്രം, ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല…” എന്ന ടാഗ്‌ലൈനിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം രാഘവേന്ദ്ര മയ്യയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാറാണ് ഛായാഗ്രഹണം. കന്നഡയിലെ പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പൂർണചന്ദ്ര തേജസ്വി ഈ ചിത്രത്തിന് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

സംഭാഷണം: ലിതിൻ ലോഹിതാക്ഷൻ നായർ, പ്രദീപ് അരസിക്കരെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റാണി മഞ്ജുനാഥ്, എഡിറ്റർ: അയൂബ് ഖാൻ, സൗണ്ട് ഡിസൈനർ: വിനോദ് പി ശിവറാം, കളറിസ്റ്റ്: ജി എസ് മുത്തു, വി.എഫ്.എക്സ്: കോക്കനട്ട് ബഞ്ച്, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ ഡിസൈനർ: രഘു മൈസൂർ, പ്രൊഡക്ഷൻ മാനേജർ: ലോകേഷ് ഗൗഡ, മേക്കപ്പ്: രാഘവേന്ദ്ര സി വി, കോസ്റ്റ്യൂം: കുമാർ എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിതിൻ ലോഹിതാക്ഷൻ നായർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: ജി ബി സിദ്ദു, ഡിസൈൻസ്: മാമിജോ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026