BREAKING NEWS

യുദ്ധക്കെടുതികൾക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

· · 1 min read
Share: Copied!

ടെഹ്റാൻ: യുദ്ധം കലുഷിതമായിരിക്കുന്ന സാഹചര്യങ്ങൾക്കിടെ ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലുണ്ടായ അപകടത്തിൽ ആളപായമില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

അതേസമയം, യുദ്ധത്തിന്റെ നാലാം ദിവസവും മധ്യപൂർവേഷ്യ സംഘർഷഭരിതമാണ്. യു എസ് സേനയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണം ഇന്ന് സൗദിയിലും ബഹ്റൈനിലുമാണ് ഉണ്ടായത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും ലെബനൻ ആസ്ഥാനമായ ബെയ്റൂത്തിലും ഒരേസമയം ഇസ്രയേൽ ആക്രമണം നടത്തി.

ഇറാന്റെ വ്യോമതാവളങ്ങളും IRGC-യുടെ കമാൻഡ് സെന്ററും തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. കരസേനയെ അണിനിരത്തിയുള്ള ആക്രമണം ഇനി വരാനിരിക്കുന്നുവെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ ഇറാനെ ആക്രമിച്ചാൽ, ഇറാൻ അമേരിക്കയെ ലക്ഷ്യമിടുന്നത് തടയാനാണ് ആദ്യനീക്കം നടത്തിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ. യുദ്ധം ഉടൻ തീരുമെന്നും ഇറാൻ സൈന്യം ദുർബലമായെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ആരോ​ഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യമില്ല

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026