വാഷിങ്ടൺ: യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ ഖലിസ്താൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നൂൻ പങ്കെടുത്തതായി സ്ഥിരീകരിക്കാക്ക റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഖലിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന പന്നൂന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അതേസമയം, ഈ വീഡിയോയുടെ ആധികാരികതയെ പറ്റി ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല
ചടങ്ങിൽ ട്രംപും മെലാനിയയും വേദിയിൽ നിൽക്കെ ആളുകൾ യുഎസ്എ, യുഎസ്എ എന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പന്നൂൻ ഖലിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നത്. ഏതായാലും വിഐപികൾ പങ്കെടുത്ത ചടങ്ങിൽ ഖലിസ്താൻ നേതാവ് പങ്കെടുത്തതിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.
ആനയെ ആ കിണറ്റിൽ തന്നെയിട്ട് മണ്ണിട്ട് മൂടണം…!! ജനങ്ങളെ ചവിട്ടിക്കൊല്ലുമ്പോൾ കൊടുക്കാനുള്ള ചെക്ക് ഇപ്പോഴേ ഒപ്പിട്ടുവച്ചേക്കുവാണ് വനം വകുപ്പ്… ഫോറസ്റ്റ് ഓഫിസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുത്- പിവി അൻവർ…!! ആരോഗ്യ സ്ഥിതി നോക്കി മയക്കുവെടി വയ്ക്കുമെന്ന് ഡി എഫ്ഒ,
ചില ബന്ധങ്ങൾ വഴി പന്നൂൻ ടിക്കറ്റ് സംഘടിപ്പിച്ചതാകാമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2019 മുതൽ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ് പന്നൂൻ. 2020 ജൂലായിൽ ഇന്ത്യ പന്നൂനെ ഭീകരവാദിയായി പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴി രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയെ വെല്ലുവിളിക്കാൻ പഞ്ചാബിലെ യുവാക്കളെ പന്നൂൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
🚨Khalistani terrorist Pannun AWKWARDLY MURMURS extremist slogans at 🇺🇸Trump’s inauguration pic.twitter.com/sTcCfhkKY2
— Sputnik India (@Sputnik_India) January 21, 2025