BREAKING NEWS

ആനയെ ആ കിണറ്റിൽ തന്നെയിട്ട് മണ്ണിട്ട് മൂടണം…!! ജനങ്ങളെ ചവിട്ടിക്കൊല്ലുമ്പോൾ കൊടുക്കാനുള്ള ചെക്ക് ഇപ്പോഴേ ഒപ്പിട്ടുവച്ചേക്കുവാണ് വനം വകുപ്പ്… ഫോറസ്റ്റ് ഓഫിസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുത്- പിവി അൻവർ…!! ആരോ​ഗ്യ സ്ഥിതി നോക്കി മയക്കുവെടി വയ്ക്കുമെന്ന് ഡി എഫ്ഒ,

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ വയനാട്ടിൽ നിന്ന് വിദഗ്ധസംഘമെത്തി ആനയെ പരിശോധിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി എഫ്ഒ പി കാർത്തിക്. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവച്ച് പിടുകൂടാനാണ് ആലോചന. ഇതു സംബന്ധിച്ച് ചീഫ് എലിഫന്റ് വാർഡിന്റെ നിർദ്ദേശം വേണം. നിർദ്ദേശം ലഭിച്ചാൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും കാർത്തിക് പറഞ്ഞു.

അതേ സമയം സ്ഥലം സന്ദർശിച്ച മുൻ എംഎൽഎ പിവി പിവി അൻവർ വനം വകുപ്പിനും സർക്കാരിനുമെതിരെ നിലപാടുമായി രം​ഗത്തെത്തി. ആന ചവിട്ടി കൊല്ലുമ്പോൾ കൊടുക്കാനുള്ള 5 ലക്ഷം രൂപയുടെ ചെക്ക് നേരത്തെ ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറ‌ഞ്ഞു. ഫോറസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഹരി ഒഴുക്കാൻ തന്നെ സർക്കാരിൻ്റെ തീരുമാനം..!! സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾ തുറക്കാൻ അനുമതി…!!! കെടിഡിസിയുടെ ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റാനും നീക്കം… തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി

എന്നാൽ ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നീക്കങ്ങൾ നടത്തൂവെന്നും ഡിഎഫ്ഒ വ്യക്തമാക്കി. കിണറിന്റെ വശങ്ങൾ ഇടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. നാട്ടുകാരുടെ വികാരം കൂടി മനസിലാക്കി തീരുമാനമെടുക്കും. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഒരു ആനയെ ഇവിടെ നിന്ന് മാറ്റിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. വനം മന്ത്രിയുടെ നിർദ്ദേശങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയുമായി പി‌രിഞ്ഞിരിക്കെ ആതിരയുമായി ചങ്ങാത്തം, യുവതിയെ കാണാൻ എല്ലാ മാസവും ജോൺസൺ കഠിനംകുളത്തെത്തും, വരുന്ന സമയങ്ങളിൽ പെരുമാതുറയിലെ മുറിയിൽ താമസം, യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ ആതിര പിൻവലിഞ്ഞു…, കൊലയ്ക്കുള്ള കത്തി പ്രതി കൈയ്യിൽ കരുതിയിരുന്നു…തിരച്ചിൽ ഈർജിതം

ആനയെ മയക്കുവെടി വച്ച് കിണറ്റിൽ നിന്ന് കയറ്റി ദൂരെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞിരിക്കുന്നത്.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026