BREAKING NEWS

പിണറായി സർക്കാരിന്റെ കാലത്തെ സർവകലാശാലയിലെ അധികാരത്തർക്കം, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിയമപ്പോരാട്ടം… 10 വർഷം കൊണ്ട് സർക്കാർ ഖജനാവിൽ നിന്ന് സുപ്രിം കോടതി അഭിഭാഷകരുടെ പോക്കറ്റിലെത്തിയത് 44.48 കോടി!! 144 വക്കീലന്മാർക്ക് മാസശമ്പളം 2.03 കോടി

· · 1 min read
Share: Copied!

കൊച്ചി: സർവകലാശാലയിലെ അധികാരത്തർക്കം അടക്കമുള്ള വിഷയങ്ങൾ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിയമപ്പോരാട്ടത്തിൽ പിണറായി സർക്കാരിന്റെ കാലത്ത് ഖജനാവിൽനിന്ന് ചോർന്നത് കോടികളെന്ന് വിവരാവകാശ രേഖകൾ. ഇത്തരം കേസുകളിൽ പുറമേനിന്ന് നിയോഗിക്കുന്ന അഭിഭാഷകർക്കായി കോടിക്കണക്കിനു രൂപയാണ് സർക്കാർ ചെലവഴിക്കുന്നതെന്നാണ് രേഖകൾ പറയുന്നത്.

പിണറായിസർക്കാർ അധികാരത്തിലിരുന്ന 2016 മുതൽ 2026 വരെയുള്ള 10 വർഷക്കാലയളവിൽ 44.48 കോടി രൂപയാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്കായി ചെലവഴിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് 11.24 കോടി രൂപയും ഈയിനത്തിൽ ചെലവായി.

അതേസമയം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാൻ വൈകുന്നത്, സംസ്ഥാനത്തിന് വായ്പയെടുക്കാൻ അനുമതി നിഷേധിച്ചത് തുടങ്ങിയ വിഷയങ്ങളാണ് തർക്കവിഷയമായി സുപ്രീംകോടതിയിൽ എത്തിയത്. കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയക്കൊലപാതക കേസുകളുടെ നടത്തിപ്പിനും ഖജനാവിൽനിന്ന് പണം ചെലവായിട്ടുണ്ട്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് സർക്കാർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെകാലത്ത് ഹൈക്കോടതിയിൽ ഏതാനും കേസുകളിൽ മാത്രമാണ് പുറമേനിന്നുള്ള അഭിഭാഷകർ ഹാജരായിട്ടുള്ളത്. ഇവർക്കായി 17.05 ലക്ഷം രൂപ നൽകി. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെകാലത്ത് ഹൈക്കോടതിയിൽ ഹാജരായ പുറമേനിന്നുള്ള അഭിഭാഷകർക്കായി 6.31 കോടി രൂപ ചെലവഴിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നടത്താൻ സർക്കാർ നിയമിക്കുന്നത് 144 അഭിഭാഷകരെയാണ്. ഇവർക്ക് ശമ്പളമായി മാസം നൽകുന്നത് 2.03 കോടി രൂപയാണെന്നും രേഖകൾ പറയുന്നു.

വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് കാൽതെറ്റി വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം, ആളെ കാണാനില്ലെന്നു മനസിലായത് ഭക്ഷണം കഴിക്കുന്ന സമയത്ത്

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026