കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പോലീസ് വലയിലെന്നു സൂചന. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ തളാപ്പ് ഭാഗത്തെ കുറ്റിക്കാട്ടിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് ആദ്യം സൂചന ലഭിച്ചത്. പിന്നീട് തളാപ്പിലെ ഒരു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയെന്നാണ് പുറത്തുവരുന്നത്. പ്രതിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് ആദ്യം കൊണ്ടുവരും. അതേസമയം ഇക്കാര്യത്തിൽ പോലീസിന്റെ സ്ഥീരീകരണം ലഭിച്ചിട്ടില്ല.
കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി ആദ്യം വിവരം ലഭിച്ചു. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയിൽ ചാടിയ വാർത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടർന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവർ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് ഇയാൾ ഓടിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ ഭാഗത്ത് ഇയാളെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്.