BREAKING NEWS

ജീവിതശൈലിയില്‍ വലിയ വ്യത്യാസം, നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടി ഹന്‍സിക മൊത്വാനി, ജീവനാംശം വേണ്ടെന്ന് തീരുമാനം

· · 1 min read
Share: Copied!

മുംബൈ: നടി ഹൻസിക മൊത്വാനി വിവാഹമോചിതയായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി    സോഹേൽ ഖതൂരിയയ്ക്കും ഹന്‍സിക മൊത്വാനിക്കും  വിവാഹമോചനം അനുവദിച്ചത്. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി ഹൻസിക കോടതിയെ സമീപിച്ചിരുന്നു, വിവാഹമോചനത്തോടനുബന്ധിച്ച് സ്ത്രീധനത്തെയോ ജീവനാംശത്തെയോ സംബന്ധിച്ച അവകാശവാദങ്ങൾ വേണ്ടെന്ന് വച്ചതായും റിപ്പോർട്ട് ഉണ്ട്. പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്.

വിവാഹശേഷം സ്വഭാവത്തിലെയും അഭിപ്രായങ്ങളിലെയും ജീവിതശൈലിയിലെയും വലിയ വ്യത്യാസങ്ങൾ മനസ്സിലാക്കുകയും ഇത് ഇടയ്ക്കിടെയുള്ള വലിയ വഴക്കുകളിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കുടുംബവൃത്തങ്ങളിൽ നിന്നും പറയുന്നു.ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ അനുരഞ്ജിപ്പിക്കാനും ഒരുമിച്ച് ജീവിക്കുവാനും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.

ഏകദേശം രണ്ട് വർഷം മാത്രമാണ് ഇവർ ദമ്പതികളായി ഒരുമിച്ചു ജീവിച്ചത്. 2024 ജൂലൈ 2 മുതൽ ഇവർ വേർപിരിഞ്ഞു താമസിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. 2022 ഡിസംബറിലാണ് ഹൻസികയും സോഹേലും വിവാഹിതരായത്. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അത്യാഡംബരപൂർവമായാണ് ചടങ്ങുകൾ നടന്നത്.

 

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026