BREAKING NEWS

‘ജി. സുധാകരൻ ജനാധിപത്യ മര്യാദയുള്ളയാൾ; സിപിഎം ചെയ്തത് അങ്ങേയറ്റം നെറികേട്‘: രമേശ് ചെന്നിത്തല; പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൂട്ടായി ചർച്ചചെയ്ത് തീരുമാനമെടുക്കും. അദ്ദേഹത്തെപോലെയുള്ള പൊതുപ്രവർത്തകൻ നിയമസഭയിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

‘വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ ജി. സുധാകരനെ അറിയാം. ഒരുമിച്ച് പ്രസംഗപരിപാടികളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ മാവേലിക്കരക്കാരാണ്. യഥാർഥ കമ്യൂണിസ്റ്റിനെ ജി സുധാകരനിൽ കാണാം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. മന്ത്രിയായ കാലത്ത് 140 എംഎൽഎമാർക്കും ഒരുപോലെ പിഡബ്ല്യൂഡി ഫണ്ട് നൽകി. ആ ജനാധിപത്യമര്യാദ എല്ലാകാലത്തും സുധാകരൻ കാണിച്ചു. അഴിമതിക്കെതിരേ ധീരമായ പോരാട്ടം നടത്തി ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തോട് പാർട്ടിചെയ്തത് കടുത്ത അനീതിയാണ്. കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തത് ആലപ്പുഴയിലെ പാർട്ടി നേതൃത്വം അദ്ദേഹത്തോട് ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും മോശമായി ചിത്രീകരിച്ചവർക്കെതിരേ ഇതുവരെയും നടപടിയെടുത്തില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിഷമം. കഴിഞ്ഞ കുറേവർഷങ്ങളായി സഖാക്കൾ അദ്ദേഹത്തെ വേട്ടയാടി. ജില്ലയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. അദ്ദേഹം പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോൾ ചെയ്ത വികസനപ്രവൃത്തികളാണ് ഇപ്പോൾ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്നത്. അതിന് അദ്ദേഹത്തെ വിളിച്ചതുപോലുമില്ല’; രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജി. സുധാകരന്റെ നീക്കങ്ങൾ കോൺഗ്രസ് ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കും. ഇത് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുധാകരൻ പറഞ്ഞകാര്യങ്ങൾ സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. അതിന് പാർട്ടിക്ക് മറുപടിയുണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യതയുണ്ടാകുമെന്നതിൽ സംശയമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഗീതാഗോവിന്ദത്തിലെ ലിപ് ലോക്ക് രംഗം രക്ഷിതിന് ഇഷ്ടമായില്ല, അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു” അഭിനയം നിര്‍ത്തണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, 21 കാരിയെ 35കാരന്‍ കല്യാണം കഴിക്കുന്നതും ശരിയല്ലല്ലോ, വൈറലായി രശ്മികയുടെ അമ്മയുടെ ഓഡിയോ

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026