BREAKING NEWS

ബാലതാരമായി ശ്രദ്ധേയനായ നടന്‍ ഹരിമുരളി മരിച്ച നിലയില്‍

· · 1 min read
Share: Copied!

കണ്ണൂർ:  ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളി(27)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധനേടിയിരുന്നു.

നാടക- സിനിമാ നടൻ പയ്യന്നൂർ മുരളിയുടെയും പ്രസന്നയുടേയും മകനാണ്. ‘രസികന്’ പുറമേ ‘അണ്ണൻതമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’, ‘ഉലകംചുറ്റം വാലിബൻ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടു. കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ നാടകക്യാമ്പുകളിൽ പങ്കെടുത്തതാണ് അഭിനയത്തിലേക്ക് കടക്കാൻ പ്രചോദനമായത്. ടെലിവിഷൻ പരമ്പരകളിലൂടെ സിനിമിയിലെത്തി.

എ.എം. നസീർ സംവിധാനംചെയ്ത് ദിനേഷ് പള്ളത്ത് തിരക്കഥയെഴുതിയ പരമ്പരയിലൂടേയാണ് അരങ്ങേറ്റം. ആറരവയസ്സുള്ളപ്പോഴാണ് ‘രസികനി’ലെ വേഷം ചെയ്യുന്നത്.പഠനത്തിനായി ചെറിയ ഇടവേളയെടുത്ത ശേഷം ‘അമർ അക്ബർ ആന്റണി’യിലൂടെ അഭിനയത്തിൽ തിരിച്ചെത്തി. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയൻ വേഷം ചെയ്തു.വിഷ്വൽ ഇഫക്ട്‌സ് ആൻഡ് ആനിമേഷനിൽ ബിരുദധാരിയാണ്. ബെംഗളൂരുവിലായിരുന്നു പഠനം. കൊച്ചിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിഷ്വൽ ഇഫക്ട്‌സ് ആർട്ടിസ്റ്റായി പ്രവൃത്തിച്ചുവരികയായിരുന്നു.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026