BREAKING NEWS

‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘: മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

· · 1 min read
Share: Copied!

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ പങ്ക് സമാനതകളില്ലാത്തതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര നിയമസഭയിൽ ഇന്ത്യൻ ടീമിനുള്ള അഭിനന്ദന പ്രമേയത്തിനിടയിലാണ് സഞ്ജുവിനെ കുറിച്ച് ഫഡ്നാവിസ് വാചാലനായത്.

‘ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ ഒരു കളിക്കാരനെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അത് സഞ്ജു സാംസൺ ആണ്. ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവന്‍റെ ഭാഗമായിരുന്നില്ലെങ്കിലും, അവസരം ലഭിച്ചപ്പോൾ ഈ ടൂർണമെന്‍റിനെ തന്നെ അദ്ദേഹം കീഴടക്കി. വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരെ അദ്ദേഹം കളിച്ച ഇന്നിംഗ്‌സുകൾ അവിശ്വസനീയമാണ്‘. ഫൈനലിലും ഒരു ചാമ്പ്യനെപ്പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്തതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സഞ്ജുവിനെ കൂടാതെ മുംബൈ സ്വദേശിയായ നായകൻ സൂര്യകുമാർ യാദവിനെയും ശിവം ദുബെയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഫൈനലിന് തൊട്ടുമുൻപ് കുടുംബത്തിൽ വിയോഗമുണ്ടായിട്ടും ടീമിനായി പൊരുതിയ ഇഷാൻ കിഷന്‍റെ മാനസികക്കരുത്തിനെയും അദ്ദേഹം പ്രശംസിച്ചു.

ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനും ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ടോപ് സ്കോററുമായ സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരെ വെര്‍ച്വൽ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ സൂപ്പര്‍ 8 പോരാട്ടത്തില്‍ പുറത്താകാതെ 97 റൺസെടുത്ത് ടീമിന് സെമി ടിക്കറ്റ് നല്‍കി. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിൽ 89 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ന്യൂസിലൻഡിനെതിരായി ഫൈനലിലും 89 റൺസോടെ ടോപ് സ്കോററും പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്‍റുമായി.

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ പുത്തൻ പോസ്റ്റർ പുറത്ത്; നേടുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026