BREAKING NEWS

ഗീതാഗോവിന്ദത്തിലെ ലിപ് ലോക്ക് രംഗം രക്ഷിതിന് ഇഷ്ടമായില്ല, അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു” അഭിനയം നിര്‍ത്തണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, 21 കാരിയെ 35കാരന്‍ കല്യാണം കഴിക്കുന്നതും ശരിയല്ലല്ലോ, വൈറലായി രശ്മികയുടെ അമ്മയുടെ ഓഡിയോ

· · 1 min read
Share: Copied!

ഹൈദരാബാദ്:  നടി രശ്മിക മന്ദാനയുടെയും നടന്‍ വിജയ് ദേവരകൊണ്ടയുടെയും വിവാഹത്തിനു പിന്നാലെ വൈറലായി നടിയുടെ അമ്മയുടെ ഓഡിയോ ക്ലിപ്പ്.  നേരത്തെ നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള രശ്മിക മന്ദാനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. രശ്മികയുടെ ആദ്യ സിനിമയിലെ നായകനായിരുന്നു രക്ഷിത്. വിവാഹ നിശ്ചയത്തിന് ശേഷം, വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഇരുവരും നാളിതുവരെ പരസ്യമാക്കിയിട്ടില്ല. ഇതിനിടെയാണ് രശ്മികയുടെ അമ്മയുടേതെന്ന പേരിലൊരു ഓഡിയോ സന്ദേശം വൈറലായി മാറിയത്.

ഓഡിയോയില്‍ രക്ഷിതുമായുള്ള ബന്ധം എന്തുകൊണ്ടാണ് രശ്മിക വേണ്ടെന്ന് വച്ചതെന്ന് അമ്മ പറയുന്നുണ്ട്. രശ്മിക അഭിനയം നിര്‍ത്തണമെന്ന് രക്ഷിതും കുടുംബവും പറഞ്ഞുവെന്നാണ് അമ്മയുടെ ആരോപണം. ഇതേ ചൊല്ലി ഇരുവരും നിരന്തരം തര്‍ക്കങ്ങളുണ്ടായി. സോഷ്യല്‍ മീഡിയയിലെ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് പറയാന്‍ രശ്മികയെ രക്ഷിതന്റെ കുടുംബം നിര്‍ബന്ധിച്ചതായും അമ്മ പറയുന്നു. ”അവര്‍ ആദ്യം രശ്മികയെ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുന്നതിന് പകരം രക്ഷിത് എന്നോട് കയര്‍ത്തു സംസാരിച്ചു.

അവരുടെ കുടുംബം അവളെ, താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ട്വീറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. മകളുടെ തെറ്റിന് എന്നോട് മാപ്പ് പറയാന്‍ പോലും ആവശ്യപ്പെട്ടു” എന്നാണ് രശ്മികയുടെ അമ്മ സുമന്റേതെന്ന് പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നത്. ”രശ്മിക നടിയാണ്. അവളുടെ പ്രൊഫഷണല്‍ തീരുമാനങ്ങളെ ഞാന്‍ പിന്തുണയ്ക്കും. ഗീതാഗോവിന്ദത്തിലെ അവളുടെ ലിപ് ലോക്ക് രംഗം വലിയ പ്രശ്‌നമായി. രക്ഷിതുമായുള്ള ബന്ധത്തില്‍ അത് വിള്ളലുണ്ടാക്കി. അവര്‍ പിരിഞ്ഞത് നന്നായി. മാത്രമല്ല, 21 വയസ് മാത്രമുള്ളൊരു പെണ്‍കുട്ടിയെ 35 കാരന്‍ നടന്‍ കല്യാണം കഴിക്കുന്നതും ശരിയല്ല” എന്നും ഓഡിയോയില്‍ പറയുന്നുണ്ട്

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026