BREAKING NEWS

‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

· · 1 min read
Share: Copied!

യു.പി : ഉത്തർപ്രദേശിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി 18 മാസങ്ങൾക്ക് ശേഷം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആരോഗ്യവകുപ്പിന്റെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ആരോപിച്ച്, കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ജനസംഖ്യാ നിയന്ത്രണം എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി വന്ധ്യംകരണ ശസ്ത്രക്രിയ നടപ്പാക്കുന്നത്. എന്നാൽ, ഇന്ന് ഈ ശസ്ത്രക്രിയയെ അത്രകണ്ട് പ്രോത്സാഹിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ജനസംഖ്യാ വ‍ർദ്ധനവിലെ ക്രമാനുഗതമായ കുറവ് ഇതിനൊരു കാരണമാണ്. അതേസമയം സ്വന്തം ഇഷ്ടപ്രകാരം വന്ധ്യം കരണ ശസ്ത്രക്രിയ്ക്ക് വിധേയമാകുന്നതിന് തടസങ്ങളൊന്നുമില്ല. എന്നാൽ 2023 -ൽ വന്ധംകരണ ശസ്ത്രക്രിയയ്ക്ക് വിധേയായ യുപിക്കാരി താൻ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയെന്നും അതിനാൽ സർക്കാർ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ കുറിച്ച് മറ്റൊരു ആശങ്ക കൂടി ഉയ‍ർന്നു.

ശാശ്വതമായി ഗർഭധാരണം തടയുന്നതിന് വേണ്ടിയാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാതെന്ന് അവകാശപ്പെട്ടാണ് യുവതിയുടെ കുടുംബം രംഗത്തെത്തിയത്. 27 -കാരിയായ സ്ത്രീ ജില്ലാ മജിസ്ട്രേറ്റിനായിരുന്നു പരാതി നൽകിയത്. കോടതി സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് മെഡിക്കൽ ഓഫീസറോട് (സിഎംഒ) ആവശ്യപ്പെട്ടു. രണ്ട് കുട്ടികളുടെ അമ്മയായ യുവതി വന്ധ്യംകരണം കഴിഞ്ഞ്, 18 മാസങ്ങൾക്ക് ശേഷം ആൺകുട്ടിയെ പ്രസവിച്ചു. ആരോഗ്യ വകുപ്പിന്‍റെ അശ്രദ്ധ മൂലമാണ് പ്രസവം നടന്നതെന്നും ഇപ്പോൾ ഒന്നര വയസ്സുള്ള ആൺകുട്ടിയെ വളർത്തേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും യുവതി കോടതിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. രണ്ട് കുട്ടികൾ ജനിച്ചതിന് ശേഷം വന്ധ്യംകരണത്തിന് വിധേയയായതായി 35 വയസ്സുള്ള ഭർത്താവും പറഞ്ഞു. ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by All News Updates | Finance | Business | more (@indialive24.7)

BREAKING NEWS
കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ മറിഞ്ഞുകിടക്കുന്നു, സമീപത്ത് തോക്കും; യുവാവിന്റെ കവിളിൽ വെടിയേറ്റ മുറിവ്; നായാട്ടിനിടെയുണ്ടായ അപകടമോ? അന്വേഷണം
16 Nov 2026
BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026