BREAKING NEWS

എടാ ​ഗോവിന്ദച്ചാമി… ആ വിളിയിൽ മതിൽ ചാടി വീടിന്റെ സമീപത്തുള്ള കാട്ടിലേക്കു കയറി!! കറുത്ത പാന്റും കള്ളിഷർട്ടും, തലയിൽ ഭാണ്ഡക്കെട്ട്, രണ്ട് കൈകളും തലയിലെ ഭാണ്ഡക്കെട്ടിനുള്ളിൽ…

· · 1 min read
Share: Copied!

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പോലീസ് വലയിലെന്നു സൂചന. കറുത്ത പാൻ്റും കള്ളി ഷർട്ടും തലയിൽ ഭാണ്ഡക്കെട്ടു വച്ചയാളെ കണ്ടുവെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു.

റോഡിന്റെ വലതുവശം ചേർന്നു പോകുന്ന ഇയാളെ കണ്ട് സംശയം തോന്നിയ ദൃക്സാക്ഷി എടാ ​ഗോവിന്ദച്ചാമിയെന്നു വിളിച്ചപ്പോൾ ഓടിപ്പോവുകയായിരുന്നു. ഓടിക്കയറിയത് ഹോസ്പിറ്റൽ കെട്ടിടത്തിൽ. പിന്നാലെ ഇയാൾ ടൗൺ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വിവരം അറിയിച്ചുവെന്നാണ് ദൃക്സാക്ഷിയായ ബിനോജ് എന്നയാളുടെ വെളിപ്പെടുത്തൽ.

ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. രാവിലെ ഓഫിസിലേക്കു പോകുമ്പോൾ ഡിസിസി ഓഫിസിന്റെ സമീപത്തുകൂടി ഒരാൾ നടന്നു വരുന്നതു കണ്ടുവെന്നും സംശയം തോന്നി തൊട്ടടുത്തുള്ളയാളോട് അത് ​ഗോവിന്ദച്ചാമിയാണോയെന്നു ചോദിക്കുകയും ചെയ്തു. പിന്നാലെ വണ്ടി തിരിച്ച് ഇവർ അയാൾക്കു പിന്നാലെ പോവുകയായിരുന്നു.

ആദ്യം എടായെന്നു വിളിച്ചപ്പോൾ നോക്കിയില്ല, പക്ഷെ നടത്തത്തിന്റെ സ്പീഡ് കൂട്ടി. പിന്നാലെ എടാ ​ഗോവിന്ദച്ചാമിയെന്നു വിളിച്ചപ്പോൾ ഓടി മതിൽ ചാടി കടന്നു കാടുപോലെ വളർന്ന സ്ഥലത്തേക്കു ഇയാൾ പോവുകയായിരുന്നു. ​ഗോവിന്ദച്ചാമിയെ പിടികൂടിയെന്നു പറയുമ്പോഴും അതേസമയം ഇക്കാര്യത്തിൽ പോലീസിന്റെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ ഭാഗത്ത് ഇയാളെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്.

കണ്ണൂർ ന​ഗര പരിധി കടക്കാനായില്ല, ​ഗോവിന്ദച്ചാമി പിടിയിൽ, പിടിയിലായത് തളാപ്പിലെ ഒരു വീട്ടിൽ നിന്നെന്നു സൂചന

അടിമുടി ദുരൂഹത? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ച പ്രതി 7.5 മീ. ഉയരമുള്ള മതിൽ ചാടിയതും ആ കൈ കൊണ്ട്!! പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ…

​ഗോവിന്ദ ചാമി ജയിൽ ചാടി!! തുണികൾ ചേർത്ത് കെട്ടി വടമാക്കി, ചാടിയത് കണ്ണൂർ‍ സെൻട്രൽ ജയിലിൽ നിന്ന്, പ്രതികളെ സെല്ലിൽ കയറ്റിയത് വൈകുന്നേരം അഞ്ചു മണിയോടെ, പ്രതി ജയിലിൽ ഇല്ലെന്ന് അറിഞ്ഞത് രാവിലെ, ചാടിയതു ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026