BREAKING NEWS

സിപിഎമ്മിന്റെ ചരിത്രം തന്നെ ഇതാണ്, കെ ആർ ഗൗരിയമ്മ, എംവി രാഘവൻ, ഇപ്പോഴിതാ സുധാകരനും… ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവ്, അദ്ദേഹത്തോട് സിപിഎം ചെയ്തത് വലിയ അനീതി- ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: ജി സുധാകരനെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല. പിന്നീട് വ്യത്യസ്ത പാർട്ടികളിൽ ആയി പോയി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

ജനാധിപത്യ മര്യാദ എല്ലാ കാലത്തും സുധാകരൻ കാണിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ. രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കേ വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു. അദ്ദേഹത്തോട് സിപിഎം ചെയ്തത് വലിയ അനീതിയാണ്. 60 കൊല്ലം പാർട്ടിക്കായി പ്രവർത്തിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ വേട്ടയാടുകയും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സുധാകരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ പാർട്ടി നേതൃത്വവും യുഡിഎഫും കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും. അദ്ദേഹത്തെപ്പോലൊരാൾ നിയമസഭയിൽ വരേണ്ടത് അനിവാര്യമാണ്.

സുധാകരൻ പോയതിലൂടെ സിപിഎമ്മിന് ഒരു കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സുധാകരനെ പുകച്ചു പുറത്ത് ചാടിക്കുകയായിരുന്നു. രക്തസാക്ഷി കുടുംബത്തിൽപ്പെട്ട സുധാകരനെ പുറത്തുചാടിച്ചത് വഞ്ചനാപരമായ തീരുമാനമാണ്. അതിൽ അദ്ദേഹത്തിനുണ്ടായ മനോവേദന എത്രമാത്രം എന്ന് ചിന്തിക്കേണ്ടതാണ്. പാർട്ടി നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം എല്ലാവരും നിൽക്കും. സിപിഎമ്മിന്റെ ചരിത്രം ഇതുതന്നെയാണ് കെ ആർ ഗൗരിയമ്മയ്ക്ക് രാഘവനും എല്ലാവർക്കും ഇതേ സ്ഥിതി ആയിരുന്നുവെന്നും ചെന്നിത്തല വിമർശിച്ചു. അതേസമയം ജി സുധാകരനെ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026