BREAKING NEWS

വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

· · 1 min read
Share: Copied!

തിരുവനന്തപുരം:  സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയത്.

2025 ഡിസംബർ 3നാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. മൂന്ന് മാസത്തോളം കഠിനമായ വേദന സഹിക്കുകയായിരുന്നുവെന്ന് ഷീബ പറയുന്നു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ഇസ്രയേലിനും മറ്റ് ശത്രുക്കൾക്കും അനുകൂല നിലപാടെടുത്ത് സംസാരിക്കുന്നവർ ഒന്ന് ഓർത്തോ, നിങ്ങളുടെ തല നെതന്യാഹുവിന്റേതിന് തുല്യം; കണ്ടാലുടൻ തീർത്തുകളയും – ഇറാൻ ജനതയ്ക്ക് ഐ ആർ ജി സി കമാൻഡറിന്റെ താക്കീത്

BREAKING NEWS
മരിച്ച സഹോദരൻ വായ്പയെടുത്ത അഞ്ചുലക്ഷം രൂപ, പ്രായമായ സഹോദരിമാർക്ക് നഷ്ടമായത് കിടപ്പാടം; ജപ്തി നടപടിയിൽ തെരുവിലായി; കടബാധ്യതയുടെ കാര്യം അറിയുന്നത് ജപ്തിക്കെത്തിയപ്പോൾ നീതിതേടി സുപ്രീം കോടതിയിലേക്ക്
17 Nov 2026
BREAKING NEWS
'നിങ്ങൾക്കും പ്രണയിക്കണമെങ്കിൽ ആ റെസ്റ്ററന്റിൽ പോകാം, പക്ഷേ അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്'; രാജീവും സോണിയയും കണ്ടുമുട്ടിയ റെസ്റ്ററന്റിൽ പെൺസുഹൃത്തിനൊപ്പം പോയ രസകരമായ അനുഭവം പങ്കുവച്ച് രാഹുൽ​ഗാന്ധി
17 Nov 2026
BREAKING NEWS
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ചു, ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം മകനെ റൂമിനുള്ളിൽ പൂട്ടിയിട്ടു, പിന്നാലെ 16കാരൻ മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന് പിതാവ്
17 Nov 2026
BREAKING NEWS
‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘
17 Nov 2026