BREAKING NEWS

ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

· · 1 min read
Share: Copied!

ആലുവ : പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.

ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും.
“കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ് ഒരു സുപ്രധാന നാഴികക്കല്ലാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സപ്ലൈ ചെയിൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ആലുവയിലെ ഈ സൗകര്യം സഹായിക്കും,” എന്ന് എൻ.ഡി.ആർ. വെയർഹൗസിംഗ് സി.ഇ.ഒ. രാജ് ശ്രീനിവാസൻ പറഞ്ഞു.

ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, 13-ാം വാർഡ് കൗൺസിലർ എൽസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. എൻ അമൃതേഷ് റെഡ്ഢി , മാനേജിങ് ഡയറക്ടർ , എൻ ഡിആർ സ്പേസ് നന്ദി പ്രകാശിപ്പിച്ചു . കെ.എസ്.ഐ.ഡി.സി. (KSIDC) പ്രതിനിധികൾ, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

‘ബിജെപി അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രോട്ടോക്കോള്‍ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം : എംവി ഗോവിന്ദൻ

BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026
BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026