BREAKING NEWS

സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

· · 1 min read
Share: Copied!

തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും.

ഡോക്ടർ-രോഗി അനുപാതം’ സർക്കാർ അടിയന്തരമായി നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഉത്തരവ് അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സംഘടന അറിയിച്ചു.

മമ്മൂട്ടിയോട് പരസ്യ ക്ഷമാപണം നടത്തി മുഖ്യമന്ത്രി: ‘മഹാനടനെ മനസിലാക്കണമായിരുന്നു; സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ; മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു‘

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026