BREAKING NEWS

മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്, പന്ത് അവസാനം എത്തി നിൽക്കുന്നത് പ്രതിപക്ഷത്തിന്റെ കോർട്ടിലാണ്, സർക്കാർ അറിയാതെ എങ്ങനെ സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറാകാൻ കഴിയും?? എത്ര ചെലവായി എന്നതിൽ വ്യക്തത ഇല്ല, മെസി തട്ടിപ്പില്‍ ഒ ജെ ജനീഷ്

· · 1 min read
Share: Copied!

വയനാട്: മെസി തട്ടിപ്പിൽ ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെയെന്ന് മന്ത്രി ഓ ജെ ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്. ആന്റോ അഗസ്റ്റിന് എതിരായി നടന്ന പരിശോധന പ്രതിരോധിക്കാൻ രംഗത്തെത്തിയത് പ്രതിപക്ഷ നേതാക്കളാണ്.

മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട പന്ത് അവസാനം എത്തി നിൽക്കുക പ്രതിപക്ഷത്തിന് കോർട്ടിലാണ് എന്നറിഞ്ഞാണ് പ്രതിപക്ഷം പ്രതിരോധം തീർത്തത്. കഴിഞ്ഞ സർക്കാരിന്റെ താൽപര്യം കൂടി ഉണ്ടായിരുന്നു ഈ കരാറിന് പിന്നിൽ എന്നത് ആന്റോ തന്നെ പറയുന്നു. അത് തള്ളണോ കൊള്ളണോ എന്നത് പ്രതിപക്ഷ നേതാവ് തന്നെ പറയട്ടെ. സർക്കാർ അറിയാതെ എങ്ങനെ സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറാകാൻ കഴിയും.

സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാനാകും. സ്റ്റേഡിയത്തിൽ ലൈറ്റിംഗ് അറേഞ്ച്മെന്റ് ഒരുക്കിയ സ്ഥാപനത്തിന് പോലും പണം നൽകിയിട്ടില്ല. എവിടെയാണ് പണം ഇൻവെസ്റ്റ് ചെയ്തത്, എത്ര ചെലവായി എന്നതിൽ വ്യക്തത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം സർക്കാർ അംഗീകരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങൾ പോലും അറിയാതെയാണ് സർവകലാശാലയുടെ തീരുമാനം. സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖ. വിദ്യാർഥി രാഷ്ട്രീയം തെറ്റായ കാര്യമാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026