BREAKING NEWS

വിദേശവനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൊച്ചുമകൻ അറസ്റ്റിൽ; ‘നാണമില്ലേ അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ; രാജിവച്ച് പുറത്തു പോകൂ‘ പാക് ഉപപ്രധാനമന്ത്രിയുടെ രാജിയ്ക്കായി പ്രക്ഷോഭം

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉപപ്രധാനമന്ത്രി ഇഷാഖ് ദറിന്റെ കൊച്ചുമകൻ അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. കേസിലെ പ്രതിയായ റാസ ദറിനെ സംരക്ഷിക്കാൻ ഇഷാഖ് ദർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.

പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ ഉടൻ രാജിവെക്കണമെന്ന് പാർലമെന്റ് അംഗം ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു. ഒരു കുടുംബ കോർപ്പറേഷൻ പോലെയാണ് പാക്കിസ്ഥാനിലെ ഭരണസംവിധാനം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വിദേശ എംബസിയുടെ ഇടപെടലിന് ശേഷമാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായതെന്നും ഫൈസൽ ആരോപിച്ചു. കൊച്ചുമകൻ ഗുരുതരമായ കേസിൽ പ്രതിയായിരിക്കെ ഇഷാഖ് ദറിന് എങ്ങനെ രാജ്യത്തെ അന്താരാഷ്ട്ര വേദികളിൽ പ്രതിനിധീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ഈ കേസ് പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായെന്നും, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണമെങ്കിൽ ഇഷാഖ് ദർ എത്രയും വേഗം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

നെതർലൻഡ്സും വെനസ്വേലയും സ്വദേശികളായ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് റാസ ദർ ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സിംഗപ്പൂരിൽവെച്ച് യുവതികളുമായി പരിചയപ്പെട്ട റാസ ദർ പിന്നീട് ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരിൽ പാക്കിസ്ഥാൻ സന്ദർശിക്കാൻ ഇവരെ ക്ഷണിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പാക്കിസ്ഥാനിലെത്തിയ ശേഷം യുവതികളെ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും, അവരുടെ ക്രിപ്റ്റോ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ കൈക്കലാക്കാനും ഒരു ലക്ഷം യുഎസ് ഡോളർ മോചനദ്രവ്യം ആവശ്യപ്പെടാനും ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ യുവതികളിൽ ഒരാൾ സ്പെയിനിലുള്ള പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പിതാവ് എംബസി വഴി പാക്കിസ്ഥാൻ പൊലീസിനെ സമീപിച്ചതോടെയാണ് യുവതികളെ രക്ഷപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

“മോ​ദി​ക്ക് അ​ദാ​നി എ​ങ്ങ​നെ​യോ അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​ക്ക് ഊ​രാ​ളു​ങ്ക​ൽ”… ഭരണപക്ഷത്തെത്തിയപ്പോൾ പഴയ വാക്കുകൾ മറന്നോ സർക്കാരേ? ടെൻഡർ ഇല്ലാതെ ഊ​രാ​ളു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ 46 ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി നീ​ട്ടി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026