BREAKING NEWS

കോഴിക്കോട് കോർപ്പറേഷനിൽ ‘പാ വേറെ, പാപ്പച്ചൻ വേറെ’ സ്വാതന്ത്ര്യദിനാഘോഷം!! ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ പാടിയത് ദേശീയ ഗാനം, മേയറുടെ ഭാഗത്തുനിന്നുണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തി- ബിജെപി

· · 1 min read
Share: Copied!

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങൾ. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ ദേശീയ ഗാനവും ബിജെപി കൗൺസിലർമാർ വന്ദേമാതരവും ഒരേസമയം ആലപിക്കുകയായിരുന്നു.

ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നെങ്കിലും ആ സമയവും ബിജെപി അംഗങ്ങൾ വന്ദേമാതരം പൂർണ്ണമായും ആലപിക്കുകയായിരുന്നു.

അതേസമയം മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗൺലിസർമാർ കുറ്റപ്പെടുത്തി. മേയർ ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കൾ വിമർശിച്ചു.’നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോൾ മേയർ ഒന്നും പറഞ്ഞില്ല. ആശംസകൾ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങൾ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്’- ബിജെപി കൗൺസിലർ ആരോപിച്ചു.

‘അമ്മച്ചി എവിടെയാ? ഞാൻ പോകുമ്പോൾ ഇവിടെയുണ്ടായിരുന്നു, ആരോ കൊന്നു, ഇത് എനിക്ക് വെച്ച പണിയാ’; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മകൻ

BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026
BREAKING NEWS
മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി അസഭ്യ വര്‍ഷം, പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു, സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
07 Nov 2026