BREAKING NEWS

“മോ​ദി​ക്ക് അ​ദാ​നി എ​ങ്ങ​നെ​യോ അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​ക്ക് ഊ​രാ​ളു​ങ്ക​ൽ”… ഭരണപക്ഷത്തെത്തിയപ്പോൾ പഴയ വാക്കുകൾ മറന്നോ സർക്കാരേ? ടെൻഡർ ഇല്ലാതെ ഊ​രാ​ളു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ 46 ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി നീ​ട്ടി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: “മോ​ദി​ക്ക് അ​ദാ​നി എ​ങ്ങ​നെ​യോ അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​ക്ക് ഊ​രാ​ളു​ങ്ക​ൽ”… പ്രതിപക്ഷത്തിരിക്കുമ്പോൾ യുഡിഎഫിന്റെ വാക്കുകളായിരുന്നു ഇത്. എന്നാൽ ആ ആരോപണങ്ങൾ കാറ്റിൽ പറത്തി, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള 46 ഏ​ജ​ൻ​സി​ക​ൾ​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ സ​ർ​ക്കാ​ർ ക​രാ​റു​ക​ൾ എ​ടു​ക്കാ​നു​ള്ള അ​നു​മ​തി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നീ​ട്ടി ന​ൽ​കി. ധ​ന​വ​കു​പ്പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ മേ​യ് 31-ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ഈ ​മാ​സം അ​വ​സാ​നം വ​രെ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ ത​ന്നെ ഈ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോലിക​ൾ തു​ട​ർന്നു പോകാനാകും.

അതേസമയം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് വ​രെ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കെ​തി​രെ അതി രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. “മോ​ദി​ക്ക് അ​ദാ​നി എ​ങ്ങ​നെ​യോ അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി​ക്ക് ഊ​രാ​ളു​ങ്ക​ൽ” എ​ന്നാ​യി​രു​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ അ​ന്നുപറഞ്ഞത്. അ​ഴി​മ​തി​യു​ടെ പ്ര​ഭ​വ​ കേ​ന്ദ്രം ഊ​രാ​ളു​ങ്ക​ലാ​ണെ​ന്നും, അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ല്ലാ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്കു​മെ​ന്നും യു​ഡി​എ​ഫ് അ​ന്ന് വാ​ഗ്ദാ​നം ന​ൽ​കുകയും ചെയ്തിരുന്നു.

എ​ന്നാ​ൽ, ഭ​ര​ണം കിട്ടി മാസം ഒന്നു കഴിഞ്ഞപ്പോഴേക്കും മുൻ യു​ഡി​എ​ഫ് ഉൾട്ടയാവുകയാണ്. ഊ​രാ​ളു​ങ്ക​ലി​ൻറെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്നും, നി​ല​വാ​ര​മു​ള്ള ജോ​ലി​ക​ളാ​ണ് അ​വ​ർ കാ​ഴ്ച​വെ​ക്കു​ന്ന​തെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ. ബ​ഷീ​ർ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​ഭി​മാ​ന​മാ​യ ഊ​രാ​ളു​ങ്ക​ലി​നോ​ടു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​ന​ത്തെ ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ, മു​ൻ​കാ​ല നി​ല​പാ​ടു​ക​ളി​ലെ വൈ​രുദ്ധ്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

സൂപ്പർമാർക്കറ്റിന്റെ ചില്ലുതകർത്ത് അകത്തുകയറി കാട്ടുപന്നി കടയുടമയെ ആക്രമിച്ചു, കൈയ്ക്ക് പരുക്ക്!! പഞ്ചായത്തിന്റെ അനുമതിയോടെ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026