കൊച്ചി: കൈക്കൂലിക്കേസിൽ വിജിലൻസിന്റെ റിമാൻഡിലുള്ള എറണാകുളം ആർടിഒ ജെർസൺ ചില്ലറക്കാരനൊന്നുമല്ലെന്നു കണ്ടെത്തൽ. സ്വന്തമായി കൈക്കൂലി വാങ്ങുന്നതു കൂടാതെ കീഴുദ്യോഗസ്ഥരേക്കൊണ്ടും വാങ്ങിക്കും. വാങ്ങിയാൽ മാത്രം പോരാ. കൃത്യമായി ഒരോഹരി ആർടിഒയുടെ പണപ്പെട്ടിയിൽ വീഴുകയും വേണം.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ജെർസണിന്റെ പേരിൽ നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ഇതിൽ രണ്ട് ലോക്കറുകൾ വിജിലൻസ് മരവിച്ചു. കൂടാതെ കീഴുദ്യോഗസ്ഥർക്ക് ജെർസൻ ടാർഗറ്റ് നൽകിയിരുന്നതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വകാര്യബസിന് റൂട്ട് പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വ്യാഴാഴ്ച വിജിലൻസ് സംഘം ജെർസണെ അറസ്റ്റ് ചെയ്തത്. ഓരോ കാര്യത്തിനും കൈക്കൂലി വാങ്ങുന്ന ഇയാൾ നേരിട്ട് കൈക്കൂലി വാങ്ങുന്നത് കുറവായിരുന്നു. കൈക്കൂലി നൽകാത്തവരെ വലിയ തോതിൽ ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. കീഴുദ്യോഗസ്ഥരെ കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുകയും അതിന്റെ ഒരു വിഹിതം തനിക്ക് പടിയായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വിജിലൻസ് അറിയിച്ചു.
ഹമാസ് കൈമാറിയത് അജ്ഞാത മൃതദേഹം!! ഷിറി ബീബസിന്റേതല്ല, രണ്ട് മൃതദേഹം ഷിറിയുടെ മക്കളുടേത്, നാലും പത്തുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ക്രൂരമായി – ഇസ്രയേൽ
.
അതേപോലെ വരവിൽ കവിഞ്ഞ വലിയതോതിലുള്ള സ്വത്ത് സമ്പാദനം ഇയാൾക്കുണ്ട് എന്നാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. നാലിടത്ത് ഭൂമി വാങ്ങിയിട്ടുള്ളതായും കണ്ടെത്തി. കുടുംബാംഗങ്ങളുടെ പേരിലടക്കം കോടികളുടെ നിക്ഷേപങ്ങളുണ്ടെന്നാണ് വിവരം. പണത്തിന്റെ സ്രോതസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജെർസൺ കൃത്യമായ മറുപടി നൽകിയിട്ടില്ല. ഇയാൾക്കായുള്ള കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച സമർപ്പിക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. ജെർസൺ അറസ്റ്റിലായതോടെ കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.