CRIME

കെ. ചന്ദ്രശേഖർ റാവുവിനും അനന്തരവനുമെതിരെ കേസുകൊടുത്ത സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു, രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം, കൊലപാതകം കേസ് കോടതി പരി​ഗണിക്കുന്നതിന്റെ തലേദിവസം

· · 1 min read
Share: Copied!

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും (കെസിആർ) അദ്ദേഹത്തിന്റെ അനന്തരവനും മുൻ മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നൽകിയ സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു. നാ​ഗവെല്ലി രാജലിം​ഗ മൂർത്തി(49) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.

ജെർസൺ ചില്ലറക്കാരനല്ല, കിമ്പളം വാങ്ങി സമ്പാദിച്ചിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ, 4 ബാങ്ക് അക്കൗണ്ട്, 4 ലോക്കർ, നാലിടത്ത് ഭൂമി, സ്വന്തമായി വാങ്ങുന്നതുകൂടാതെ കീഴുദ്യോ​ഗസ്ഥർക്കും കൃത്യമായ ടാർഗറ്റ്, കിട്ടുന്നതിൽ ഒരോഹരി ആർടിഒയുടെ അക്കൗണ്ടിലേക്കും

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഒരുസംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഭൂപാലപള്ളി പോലീസ് സൂപ്രണ്ട് കിരൺ ഖരെ പറഞ്ഞു. അതേ സമയം മൂർത്തി കൊടുത്ത കേസ് കോടതി പരി​ഗണിക്കുന്നതിന്റെ തലേദിവസമാണ് മൂർത്തി കൊല്ലപ്പെട്ടത്.

‘സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ ‌കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിച്ചു. കൊലപാതക ലക്ഷ്യത്തെ കുറിച്ച് കുടുംബാം​ഗങ്ങൾ സംശയം ഉന്നയിച്ചിട്ടുണ്ട്’, എസ്പി വ്യക്തമാക്കി. മൂർത്തിയുടെ മരണത്തിൽ അഞ്ചുപേർക്കെതിരേയാണ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹമാസ് കൈമാറിയത് അജ്ഞാത മൃതദേഹം!! ഷിറി ബീബസിന്റേതല്ല, രണ്ട് മൃതദേഹം ഷിറിയുടെ മക്കളുടേത്, നാലും പത്തുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ക്രൂരമായി – ഇസ്രയേൽ

മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനും ഹരീഷ് റാവുവിനുമെതിരെ കാളേശ്വരം ജലസേചന പദ്ധതിയുടെ ഭാ​ഗമായുള്ള അണക്കെട്ട് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 2023-ൽ നാ​ഗവെല്ലി രാജലിം​ഗ മൂർത്തി പരാതി നൽകിയത്. കെസിആർ, ഹരീഷ് റാവു, മുതിർന്ന ഉദ്യോ​ഗസ്ഥർ എന്നിവർ കോടികൾ ദുരുപയോ​ഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആദ്യം ഭൂപാലപള്ളി പോലീസിൽ പരാതി നൽകിയെങ്കിലും അവർ അത് സ്വീകരിച്ചില്ല. തുടർ‌ന്ന് ഇദ്ദേഹം പ്രദേശിക കോടതിയെ സമീപിക്കുകയായിരുന്നു.‍2024 ഡിസംബറിൽ കെസിആറും ഹരീഷ് റാവുവും കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. 2014 മുതൽ 2023 വരെ ചന്ദ്രശേഖര റാവു ആയിരുന്നു തെലങ്കാന മുഖ്യമന്ത്രി.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026