PRAVASI

ജിമ്മിലെ വ്യായാമത്തിനു ശേഷം സ്വിമ്മിങ് പൂളിൽ നീന്തി, പിന്നാലെ ശ്വാസതടസം, 27കാരനായ പ്രവാസി യുവാവ് കുവൈത്തില്‍ മരിച്ചു

· · 1 min read
Share: Copied!

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈത്തില്‍ മരിച്ചു. ചെന്നൈ തിരുവോർക്കാട് കോ-ഓപ്പറേറ്റീവ് നഗറിലെ തെക്കേക്കര വീട്ടിൽ എഡ്‌വിൻ ഡൊമിനി (27) ആണ് മരിച്ചത്. ജിമ്മിലെ വ്യായാമത്തിനുശേഷം സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ശ്വാസതടസമുണ്ടായി മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബുധനാഴ്ച മംഗഫിൽ വെച്ചാണ് സംഭവം.

അൽ – മീർ ടെക്നിക്കൽ സർവീസ് കമ്പനിയിലെ എൻജീനിയറായി ജോലി ചെയ്തുവരികയായിരുന്നു എഡ്‌വിൻ. ഒരു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. പിതാവ്: ഡൊമിനി ജോൺ (ബെൻടെക് ഓട്ടോ മിഷൻ) മാതാവ്: ഡോ. എൽ.സി. മൃതശരീരം വെള്ളിയാഴ്ച (ഇന്ന്) ഉച്ചയ്ക്ക് ഒരു മണിക്ക് സബാ മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും. ഇന്ന് വൈകുന്നേരം ചെന്നൈയിലേക്ക് കൊണ്ടുപോകും.

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങൾ ആക്രമിച്ചു, എണ്ണപ്പാടങ്ങളും പ്രധാന മേഖലകളും ഇനിയും ലക്ഷ്യമിടുമെന്ന്ഹൂതികൾ; മലയാളികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം; ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്; പ്രവാസികൾക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്
25 Oct 2026
BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026