മുംബൈ: കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ വിൽപനയ്ക്ക് വെച്ച കടയുടമയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനെ വളഞ്ഞ് നാട്ടുകാർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥനെ തടഞ്ഞ നാട്ടുകാർ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കഴിപ്പിക്കാനും ശ്രമിച്ചു.
കടയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ കണ്ടെത്തിയിട്ടും കടയുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാതെ കൈക്കൂലി വാങ്ങി വിഷയം ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കടയിൽനിന്ന് വാങ്ങിയ മിക്സ്ചർ കഴിച്ചതിന് പിന്നാലെ രണ്ടുവയസ്സുകാരിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ബന്ധുക്കളും നാട്ടുകാരും കടയുടമയ്ക്കെതിരെ രംഗത്തെത്തി. തുടർന്ന് എഫ്ഡിഎ ഓഫീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഡിഎ ഉദ്യോഗസ്ഥൻ കടയിലെത്തി പരിശോധന നടത്തി. ഇതിനിടെ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ കണ്ടെത്തി പിടിച്ചെടുത്തു. എന്നാൽ കടയുടമയ്ക്കെതിരെ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതോടെ ഉദ്യോഗസ്ഥൻ കടയുടമയിൽനിന്ന് കൈക്കൂലി വാങ്ങി നടപടി ഒഴിവാക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകളുമായി ഉദ്യോഗസ്ഥനെ വളഞ്ഞ നാട്ടുകാർ ചിലർ ബിസ്ക്കറ്റ് അദ്ദേഹത്തിന്റെ വായിൽ കുത്തിക്കയറ്റാനും ശ്രമിച്ചു.
സംഭവത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, മഹാരാഷ്ട്രയിൽ എഫ്ഡിഎയുടെ നേതൃത്വത്തിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾക്കെതിരെ പരിശോധന ശക്തമാക്കിയതിനിടെയാണ് സംഭവം.
महाराष्ट्र छत्रपति संभाजीनगर के वैजापुर में एक हैरान कर देने वाला मामला सामने आया है।
पान की दुकान से खरीदा गया खट्टा-मीठा चिवड़ा खाने से महज 2 साल के मासूम बच्चे की हालत गंभीर हो गई।
घटना के बाद जांच के लिए पहुंचे एफडीए (FDA) अधिकारी पर नागरिकों ने आरोप लगाया है कि उसने कोई… pic.twitter.com/qqLGD3DMrO
— UJJWAL DOBHAL (@UjjwalDobhal) August 29, 2026






