BREAKING NEWS

കടുത്ത എതിര്‍പ്പുയര്‍ന്നിട്ടും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചു, തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വിജയനും എം വി ഗോവിന്ദനും, പരാജയ കാരണം ജില്ലാ കമ്മിറ്റിയും കെ കെ രാഗേഷുമാണെന്ന് പറയുന്നത് വഞ്ചന, തെറ്റുതിരുത്താന്‍ സിപിഎമ്മിന് അല്പം പോലും സാധിക്കുന്നില്ലെന്ന് ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും

· · 1 min read
Share: Copied!

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഎമ്മിന്റെ വാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന്  എംഎൽഎമാരായ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. പാർട്ടിയുടെ തോൽവിക്ക് കാരണം കണ്ണൂർ ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ല. അങ്ങനെ പറയുന്നത് വഞ്ചനയാണ്. കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സ്വജനപക്ഷപാതത്തിൽ നിന്നും പാർലമെന്ററി മോഹങ്ങളുടെ ജീർണ്ണതയിൽ നിന്നും തെറ്റ് തിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റിക്കോ അതിന്റെ നേതൃത്വത്തിനോ അല്പം പോലും സാധിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ തളിപ്പറമ്പിൽ പാർട്ടി നിശ്ചയിച്ചിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ ഭൂരിഭാഗം പേരും എതിർത്തതാണെന്ന് ടി.കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

പയ്യന്നൂരിലും ടി.ഐ മധുസൂദനനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായം ഉയർന്നിട്ടും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനും എം.വി ഗോവിന്ദനുമാണ്. പരാജയത്തിന് കാരണം ജില്ലാ കമ്മിറ്റിയാണെന്ന് പറയുന്നത് വഞ്ചനയാണെന്നും, അണികളെ കേൾക്കാതെ ഇപ്പോൾ നടത്തുന്ന തെറ്റുതിരുത്തൽ വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

തോൽവിക്ക് കാരണം ജനങ്ങളിൽ നിന്നും അന്വേഷിക്കുന്നത് അപഹാസ്യമാണ്. മുൻ സർക്കാർ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന സംശയം ജനങ്ങൾക്കുണ്ടായി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി അറിയാതെ ഒരിക്കലും ഉദ്യോഗസ്ഥർ അതിൽ ഒപ്പിടില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതും ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും മതനിരപേക്ഷത മറന്നതാണ് പരാജയ കാരണമെന്നും ടികെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026