BREAKING NEWS

“ദളിതര്‍ പാത്രവും ഗ്ലാസുമായി വരണം”, ഉയര്‍ന്ന ജാതിക്കാര്‍ കഴിച്ച് പോയതിനുശേഷം മാത്രം വന്നാല്‍ മതി, പ്രസാദം വാങ്ങുമ്പോഴും ആരെയും തൊടരുത്, ഗുജറാത്തില്‍ ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ജാതിവിവേചനം

· · 1 min read
Share: Copied!

അഹമ്മദാബാദ്: ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് പ്രത്യേകം പാത്രങ്ങളുമായി എത്താൻ ആവശ്യപ്പെട്ട് ഭാരവാഹികള്‍.  ഗുജറാത്ത് പോലീസ് കേസെടുത്തു. ജുനഗഢ് ജില്ലയിൽ വിസവദാറിലെ ഭൂതടി ഗ്രാമത്തിലാണ് സംഭവം. ശ്രീരാമക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാച്ചടങ്ങിന്റെ ഭാഗമായ സമൂഹസദ്യയിലേക്കാണ് ദളിതരെ വേറിട്ട് ക്ഷണിച്ചത്. ബുധനാഴ്ചയായിരുന്നു പരിപാടി. ക്ഷേത്രം ഭാരവാഹികൾ ഗ്രാമത്തിലെ ദളിതരെ ക്ഷണിക്കാനെത്തിയപ്പോൾ ഉപാധിവെച്ചു.

എല്ലാവരും പാത്രവും ഗ്ലാസുമായി വരണമെന്നും മറ്റുസമുദായക്കാർ ഭക്ഷണം കഴിച്ചുപോയശേഷമേ എത്താവൂ എന്നുമായിരുന്നു നിബന്ധന. പ്രസാദം വാങ്ങാൻ പോയപ്പോഴും മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പരാതിയുണ്ട്. രണ്ടായിരത്തോളം ആളുകൾ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്.

അജയ് ബൊറിച്ചയാണ് വിസവദാർ പോലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകളും പട്ടികജാതിക്കാർക്കെതിരായ പീഡനം തടയൽ വകുപ്പുപ്രകാരവും കേസെടുത്തു. ഭാരവാഹികളായ അഞ്ചുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026