BREAKING NEWS

അട്ടപ്പാടി ചുരത്തിൽ മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു, രോ​ഗിയുമായി പോയ ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, പനിയും ശ്വാസത‌ടസവും മൂലം ​ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

· · 1 min read
Share: Copied!

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് ആംബുലൻസിൽ മരണപ്പെട്ടത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കടുത്ത പനിയെ തുടർന്ന് സജീവ് കുമാറിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ചുരത്തിലെത്തിയപ്പോഴേക്കും മരം വീണതിനെത്തുടർന്ന് റോഡ് ബ്ലോക്കായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ആംബുലൻസ് അവിടെ കുടുങ്ങി. പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടർന്നുവെങ്കിലും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അതേസമയം അട്ടപ്പാടി മേഖലയിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ പ്രധാനമായും ആശ്രയിക്കുന്ന ഏക വഴിയിലെ ഈ യാത്രാ തടസം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മഴക്കാലമാകുമ്പോൾ ചുരത്തിൽ മരം വീണും മറ്റും ഗതാഗതം തടസപ്പെടുന്നത് പതിവാണ്.

‘ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു, ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു, യൂറോപ്പിൽ വച്ച് കരാറിൽ ഒപ്പിടും’- ട്രംപ്, അങ്ങനെയൊരു കാര്യം തീരുമാനിച്ചിട്ടില്ല, അമേരിക്ക പടച്ചുവിടുന്ന വെറും ഊഹാപോ​ഹങ്ങൾ മാത്രം- ഇറാൻ വിദേശകാര്യ വക്താവ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026