LATEST UPDATES

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

· · 1 min read
Share: Copied!

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന “മെൽകൗ പോണ്ടിച്ചേരി”യുടെ ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ചിങ്ങം ഒന്ന് പ്രമാണിച്ച് പുറത്ത് വിടും. ഓഗസ്റ്റ് 17 ന് രാവിലെ 10 മണിക്കാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യുക. അരുൺ ഗോപി എക്സൈറ്റ്മെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിഖിൽ മോഹൻ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്. ചിത്രം അധികം വൈകാതെ തന്നെ ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ് പ്രേക്ഷകരുടെ മുന്നിലെത്തിക്കും.

ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് റൈഡ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ദി പ്ലോട്ട് പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത്.ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, സംഗീതം – ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് – സാഗർ ദാസ്, ആർട്ട് – അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, മേക്കപ്പ് – ശ്വേതിൻ വി, വസ്ത്രാലങ്കാരം – അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ, സ്റ്റിൽസ് – രാംനാഥ് മാഥൂർ, ഡിസൈൻസ് – ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി

BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026
BREAKING NEWS
വിദ്യാര്‍ഥികളോട് മറുപടി പറയുകയാണ് വേണ്ടത്, അല്ലാതെ അവര്‍ക്കെതിരെ നടപടി എടുക്കുകയല്ല വേണ്ടത്, എന്തിനാണ് ഇവരെ കൊണ്ട് മാപ്പുപറയിക്കുന്നത്?? കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പോലെ പെരുമാറുകയാണ്, സമരം നീണ്ടാല്‍ താനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും,
07 Nov 2026
BREAKING NEWS
മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി അസഭ്യ വര്‍ഷം, പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തു, സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
07 Nov 2026
BREAKING NEWS
'ഞങ്ങൾ ജീവിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും...തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ, ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു'; അക്ഷരയുടെ മരണത്തിൽ വിതുമ്പി ഭർത്താവ്
07 Nov 2026