പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി പീഡനത്തിനിരയായതായി പരാതി. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണു പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും ഒരു അകന്ന ബന്ധുവുമാണു കേസിലെ പ്രതികൾ.
പെൺകുട്ടി ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പോലീസിനു നൽകിയ മൊഴി. അതേ സമയം പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായതായും മൊഴിയുണ്ട്.
കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ 4 പേരെ അറസ്റ്റ് ചെയ്തതായി അടൂർ പോലീസ് അറിയിച്ചു. 6 പേരെ കൂടെ പിടികൂടാനുണ്ട്.
പൊന്നേ… നിന്റെ പോക്കെങ്ങോട്ട്… സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ… പവന് 60,440 രൂപ