LATEST UPDATES

വീട്ടിൽ നിന്ന് രാവിലെ സാധനങ്ങൾ വാങ്ങനെന്നു പറഞ്ഞ് പുറത്തിറങ്ങി, കാർ കത്തിനശിച്ച് ​ഗൃഹനാഥനു ദാരുണാന്ത്യം, അപകടം നടക്കുന്നതിനു തൊട്ടുമുൻപ് കാർ ഓടിച്ചു പോകുന്നതു കണ്ടതായി നാട്ടുകാർ

· · 1 min read
Share: Copied!

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തിനശിച്ച് ​ഗൃഹനാഥനു ദാരുണാന്ത്യം. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുൻ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് അപകടത്തിൽ മരിച്ചത്. സംഭവസ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു.

രാവിലെ വീട്ടിൽനിന്ന് സാധനം വാങ്ങിക്കാനാണെന്നു പറഞ്ഞ് പുറത്തിറങ്ങിയതായിരുന്നു സിബിയെന്ന് വീട്ടുകാർ. അപകടം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബറാക് ഒബാമയും നടി ജെനിഫർ അനിസ്റ്റണും പ്രണയത്തിൽ? അഭ്യൂഹങ്ങൾ ആളിക്കത്തിക്കാൻ ജിമ്മി കാർട്ടറുടെ മരണാനന്തരച്ചടങ്ങിലും ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേൽ പങ്കെടുത്തില്ല

ആളൊഴിഞ്ഞ പറമ്പിൽ കാർ കത്തുന്നതു കണ്ട പ്രദേശവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാർ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കാർ കത്തിയിടത്തുനിന്ന് നാല് കിലോമീറ്റർ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്. അപകടകാരണം വ്യക്തമല്ല.

പതിനേഴുകാരി പീഡനത്തിനിരയായത് ഏഴാം ക്ലാസ് മുതൽ, പ്രതികൾ അകന്ന ബന്ധുവും സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും, നാലുപേർ അറസ്റ്റിൽ, മൊത്തം പത്തുപേർ പ്രതികളെന്ന് പോലീസ്, പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026