BREAKING NEWS

ഓട്ടോയില്‍ നിന്ന് റോഡിലൂടെ പോകുന്ന സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചു, മദ്യലഹരിയിലായിരുന്ന 30കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

· · 1 min read
Share: Copied!

ചെന്നൈ: മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വഴിയരികിലെ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന കലൈസെൽവൻ(30) ആണ് കൊല്ലപ്പെട്ടത്.

ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കലൈസെൽവൻ മദ്യലഹരിയിലായിരുന്നുവെന്നും ഓട്ടോയിൽ പോകുന്നതിനിടെ വാഹനത്തിൽനിന്ന് റോഡിലൂടെ പോവുകയായിരുന്ന ഒരു സ്ത്രീയുടെ മേൽ ഇയാൾ മൂത്രമൊഴിച്ചെന്നുമാണ് പറയുന്നത്. ഇതേത്തുടർന്ന് സ്ത്രീയും കലൈസെൽവനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇത് സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. തർക്കം രൂക്ഷമായതോടെ നാട്ടുകാരും പ്രശ്‌നത്തിൽ ഇടപെട്ടു.

തുടർന്ന് ഇവരെല്ലാം കൂട്ടമായി യുവാവിനെ ആക്രമിക്കുകയായിരുന്നു. മർദനമേറ്റ കലൈസെൽവൻ ബോധരഹിതനായി കുഴഞ്ഞുവീണു. ഉടൻതന്നെ സ്റ്റാൻലി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ആൾക്കൂട്ട ആക്രമണത്തിൽ പങ്കാളികളായവരെ തിരിച്ചറിയുന്നതിനായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026