ടെഹ്റാൻ: അമേരിക്കയുമായുള്ള നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഖത്തർ മധ്യസ്ഥർ വഴി വാഷിങ്ടണിനെ അറിയിച്ചതായി ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സൻ റസായി. ഖത്തർ, പാക്കിസ്ഥാൻ എന്നിവരുടെ മധ്യസ്ഥതയിൽ ചർച്ചകൾ സജീവമായി തുടരുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി കൂടിയായ റസായി അൽ ജസീറയോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ മൂന്ന് ആണെന്നാണ് റസായി വ്യക്തമാക്കിയത്. എല്ലാ മുന്നണികളിലും പോരാട്ടം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികൾ വിട്ടുനൽകുക, ഇറാനെതിരായ നിലവിലെ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് നിബന്ധനകൾ.
ഈ ആവശ്യങ്ങൾ ഖത്തർ വഴി അമേരിക്കൻ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും ഇനി അമേരിക്കയുടെ പ്രതികരണമാണ് അറിയേണ്ടതെന്നും റസായി പറഞ്ഞു. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് അമേരിക്കയുടെ തന്നെ താൽപര്യത്തിനനുസരിച്ചായിരിക്കുമെന്നും റസായി അവകാശപ്പെട്ടു. ട്രംപിന്റെ ഭീഷണികൾക്ക് കാര്യമായ ഫലമുണ്ടാകില്ലെന്നും, നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ നിർണായകമായ സമ്പൂർണ യുദ്ധത്തിന് ഇറാൻ തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതുപോലെ അമേരിക്കയുമായുള്ള ബന്ധത്തിൽ ഇറാൻ സമീപനം മാറ്റാൻ തീരുമാനിച്ചതിന് പിന്നിൽ നേരത്തെ ഉണ്ടായിരുന്ന ധാരണാപത്രത്തിൽ നിന്ന് അമേരിക്ക പിന്മാറിയ സംഭവമാണെന്നും റസായി പറഞ്ഞു. ഇറാനെ സംബന്ധിച്ച ട്രംപിന്റെ വിലയിരുത്തലുകൾ തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധം ആരംഭിച്ചതിന്റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനാണെന്നും റസായി കുറ്റപ്പെടുത്തി.
അതേസമയം ഇറാന്റെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ചും റസായി കടുത്ത മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യത്തിന്റെ ദൗർബല്യങ്ങൾ ഇറാന് മനസിലായിട്ടുണ്ടെന്നും അമേരിക്കൻ വ്യോമാക്രമണങ്ങളെ നേരിടാൻ ഇറാൻ മുമ്പത്തേക്കാൾ കൂടുതൽ തയ്യാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് സമീപം ഇറാൻ അടുത്തിടെ കപ്പൽവേധ മിസൈൽ പരീക്ഷിച്ചതായും റസായി പറഞ്ഞു. ഇറാനെ ആക്രമിച്ചാൽ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈനിക താവളങ്ങൾക്കും അമേരിക്കൻ താൽപര്യങ്ങൾക്കും മുൻകാലത്തേക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
അതേസമയം, അമേരിക്കയുമായുള്ള സംഘർഷത്തിന് പുറമെ സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടും ഇറാൻ മുന്നോട്ടുവച്ചു. സൗദിയും ഹൂതികളും തമ്മിൽ ധാരണയിലെത്താൻ താൽപര്യമുണ്ടെന്നാണ് താൻ കരുതുന്നതെന്നും റസായി പറഞ്ഞു.
ട്രംപിന്റെ ഭീഷണികൊണ്ടൊന്നും കാര്യമില്ല, അമേരിക്കയുടെ ദൗർബല്യം ഞങ്ങൾ മനസിലാക്കിക്കഴിഞ്ഞു!! യുദ്ധം അവസാനിപ്പിക്കാൻ തയാർ, പക്ഷെ ഞങ്ങൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണം- ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുന്നു- നിബന്ധനകൾ ഖത്തർ വഴി യുഎസിനെ അറിയിച്ച് ഇറാൻ… ചർച്ചകൾ പരാജയപ്പെട്ടാൽ സമ്പൂർണ യുദ്ധത്തിനും ഇറാൻ തയ്യാർ