BREAKING NEWS

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക്, വഴിമാറ്റി ട്രാക്കിലൂപോകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ട്രെയിൻ ഇടിച്ചുതെറുപ്പിച്ചു, രണ്ടുപേർക്ക് ദാരുണന്ത്യം, കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്നറിയാൻ തിരച്ചിൽ

· · 1 min read
Share: Copied!

ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ ‌ട്രെയിൻ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയിൽവേ പാതയിൽ കരുവാറ്റ വച്ചായിരുന്നു സംഭവമുണ്ടായത്. വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഏതാനും ആളുകൾ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ ട്രെയിൻ ഇരുവരേയും ഇടിച്ചുതെറുപ്പിച്ചതാകാമെന്ന് പോലീസ് വ്യക്തമാക്കി.

മൃതദേഹങ്ങൾ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടതായി കണ്ടെത്താനായില്ല.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026