കൊച്ചി: വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിശദീകരിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടെ വേദിയിലെ വൈദ്യുതി നിലച്ചു. ഇതോടെ മന്ത്രി പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. കച്ചേരിപ്പടി ആശിർഭവനിൽ നടന്ന കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണങ്ങളും പ്രതിസന്ധിയും വിശദീകരിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് വൈദ്യുതി നിലച്ചത്. ‘‘അദ്ഭുതങ്ങൾ പ്രവർത്തിച്ചോ സ്വിച്ചിട്ടപോലെയോ നിർത്താൻ കഴിയുന്ന ഒന്നല്ല വൈദ്യുതി പ്രതിസന്ധി’’യെന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തെ നടപടികളാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് ‘മുൾക്കിരീടം’ ശിരസ്സിലേറ്റുന്നതുപോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആ മുൾക്കിരീടം പുഷ്പകിരീടമാക്കാനുള്ള ശ്രമത്തിലാണ് താനെന്നും മന്ത്രി വ്യക്തമാക്കി. പ്രസംഗം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് വേദിയിലെ വൈദ്യുതി നിലച്ചത്.
വേദി ഇരുട്ടിലായതോടെ അൽപസമയം മന്ത്രി അവിടെത്തന്നെ തുടർന്നു. പിന്നീട് ഉദ്ഘാടനച്ചടങ്ങ് പൂർത്തിയായതായി പ്രഖ്യാപിച്ച് പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. താൻ എപ്പോൾ പ്രസംഗം നിർത്തണമെന്ന് കെഎസ്ഇബിക്ക് കൃത്യമായി അറിയാമെന്നും അതുകൊണ്ടാണ് വൈദ്യുതി നിർത്തിയതെന്നും മന്ത്രി തമാശരൂപേണ പ്രതികരിച്ചു. പകൽ സമയത്തുണ്ടായ വൈദ്യുതി തടസ്സം ഔദ്യോഗിക വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് ലഭ്യമാക്കാൻ യുഡിഎഫ് സർക്കാർ ഏർപ്പെടുത്തിയ ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും മന്ത്രി ആരോപിച്ചു. കരാർ റദ്ദാക്കിയതിനെ തുടർന്ന് വിതരണ കമ്പനികൾ മറ്റു സംസ്ഥാനങ്ങൾക്ക് വൈദ്യുതി ഉയർന്ന വിലയ്ക്ക് നൽകാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
4.29 രൂപയ്ക്ക് ലഭിക്കേണ്ടിയിരുന്ന വൈദ്യുതി ഇപ്പോൾ 10 രൂപ നൽകിയാലും ലഭിക്കാത്ത സാഹചര്യമാണ്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയിൽ ശക്തമായി കേസ് നടത്തിവരികയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.






