BREAKING NEWS

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒബിസി യുവാവിനെ ക്രൂരമായി മര്‍ദിച്ചു, പരസ്യമായി വിചാരണ നടത്തി തല മൊട്ടയടിച്ചു, പിന്നാലെ തെരുവിലൂടെ നടത്തിച്ചു, 50കാരനും മകനും അറസ്റ്റില്‍

· · 1 min read
Share: Copied!

ലഖ്നൗ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവാവിനെ തടഞ്ഞുവെച്ച് തലമൊട്ടയടിക്കുകയും ഗ്രാമത്തിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പഥകാപൂർ ഗ്രാമത്തിലാണ് സംഭവം. കേസിൽ പ്രദേശവാസികളായ രാജു (50), മകൻ രാജ് (27) എന്നിവരെ അസിവാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂലൈ 30-ന് രാജുവിന്റെ വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കാണാതായിരുന്നു. അയൽവാസിയായ സോനു (30) ഫോൺ മോഷ്ടിച്ചതാണെന്ന് രാജുവും മകനും സംശയിച്ചു. തുടർന്ന് ലഖ്നൗവിലേക്ക് പോയ സോനുവിനെ കണ്ടെത്തുകയും ഗ്രാമത്തിലേക്ക് ബലമായി തിരികെ കൊണ്ടുവരികയുമായിരുന്നു.

പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം പ്രതികൾ സോനുവിനെ ക്രൂരമായ പരസ്യ വിചാരണയ്ക്ക് വിധേയനാക്കി. മൂന്നാമതൊരാളുടെ സഹായത്തോടെ സോനുവിന്റെ തലമൊട്ടയടിച്ച ശേഷമാണ് ഗ്രാമവീഥികളിലൂടെ നടത്തിയത്.

വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മർദനം, തട്ടിക്കൊണ്ടുപോകൽ, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. തലമൊട്ടയടിക്കാൻ സഹായിച്ച മൂന്നാമത്തെയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

BREAKING NEWS
സ്വർണവില ഇന്നും താഴേക്ക്; രണ്ട് ദിവസം കൊണ്ട് പവന് 1,560 രൂപയുടെ കുറവ്, വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കറിയാം
13 Oct 2026
BREAKING NEWS
പ്രതിഷേധക്കാർ എത്താതിരിക്കാൻ ഒരാൾ പൊക്കമുള്ള ബാരിക്കേഡുമായി പോലീസ് ജന്തർ മന്തറിന്റെ മുന്നിൽ കാവൽ നിന്നു, പിറകുവശം വഴി സിജെപിയുടെ മിന്നൽ എൻട്രി, പോലീസ് സംഭവമറിഞ്ഞത് സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ലൈവിലൂടെ... അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ കസ്റ്റഡിയിൽ
13 Oct 2026
BREAKING NEWS
’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026