BREAKING NEWS

64 വർഷമായി ഇതിനകത്ത് കയറിയിട്ട്, ഒരുത്തന്‍ വിചാരിച്ചാലും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല, അങ്ങേര് സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചിട്ടുണ്ട്, കുറച്ചുകൂട്ടർ എൻഎസ്എസിനെ ഇല്ലാതാക്കാൻ കേസുമായി നടക്കുന്നുണ്ട്, ഗണേഷ് കുമാറിനെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍

· · 1 min read
Share: Copied!

ചങ്ങനാശ്ശേരി: തനിക്കെതിരേ മുൻമന്ത്രിയും എൻഎസ്എസ് മുൻഡയറക്ടർ ബോർഡ് അംഗവുമായ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഗണേഷ് കുമാറിന് മറുപടിയില്ലെന്ന് അദ്ദേഹം ചങ്ങനാശ്ശേരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവർക്ക് കേസ് കൊടുക്കാം. അവർ കൊടുക്കട്ടേ.

അയാൾ പറയുന്നതിന് മറുപടി പറയാൻ ഞാനില്ല. അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ, സുകുമാരൻ നായർ ആരാഞ്ഞു. ‘എൻഎസ്എസ് ജനറൽ സെക്രട്ടറിയും എൻഎസ്എസിനെയും സ്‌നേഹിച്ച് വേണം നീ ജീവിക്കാൻ എന്ന് അച്ഛൻ ഉപദേശം തന്നിട്ടുണ്ട്. ഞാൻ അത് അനുസരിച്ച് ചെയ്യും എന്ന് പറഞ്ഞിട്ട് എത്ര ദിവസമായി. ഈയിടെ പറഞ്ഞതല്ലേ, ഗണേഷിനെ ഉന്നംവെച്ച് സുകുമാരൻ നായർ ആരാഞ്ഞു. കുറച്ചുകൂട്ടർ എൻഎസ്എസിനെ ഇല്ലാതാക്കാൻ കേസുമായി നടക്കുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

‘കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെല്ലാം. അവരുടെ ഒരു വാലായിട്ടാണ് ഇയാൾ ഇപ്പോൾ സംസാരിക്കുന്നത്. അവരെല്ലാവരും കൂടി സംഘടിച്ചാണ് അവിടെ മീറ്റിങ്ങിൽ പങ്കെടുത്തത്. അങ്ങേയ്‌ക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്- 64 വർഷമായി ഇതിനകത്ത് കയറിയിട്ട്. ഒരുത്തൻ വിചാരിച്ചാലും എനിക്കെതിരേ ഗൂഢാലോചന വെക്കാൻ പറ്റിയ തെറ്റൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഗണേഷിന് കോടതിയിൽ പോകാമല്ലോ. കോടതിയിൽ എന്താണ് പോകാത്തത്. അനധികൃതമായി ഒരാൾക്കും നിയമനം കൊടുത്തിട്ടില്ല, സുകുമാരൻ നായർ കൂട്ടിച്ചേർത്തു. പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞയാൾ ഇപ്പോൾ എന്തുകൊണ്ടാകും ഇങ്ങനെ വിമർശിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ തോന്നിയിട്ടുണ്ടാവും പിതൃസ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടാകും വിമർശിക്കുന്നത് എന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.

 

BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026
BREAKING NEWS
മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ ....തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് അയാള്‍, സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം, എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയത് ശരിയായ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍
07 Nov 2026
BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026
BREAKING NEWS
രാവിലെ ഹോട്ടലിലെത്തിയ ഉടമയെ പിന്നീട് കണ്ടില്ല, ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ
07 Nov 2026