ന്യൂഡൽഹി: ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്ന് യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ തങ്ങൾ ആരാധിക്കുന്ന വ്യക്തികളുടെ ആത്മകഥകൾ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇത്തരം പുസ്തകങ്ങൾ സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
റാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീർത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല. വർത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണ്. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ യുവാക്കൾ ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിക്കുകയാണെന്നും അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.





