BREAKING NEWS

ബ്രെഡിനുള്ളില്‍ നിറയെ ചത്ത പല്ലികള്‍, കഴിച്ചയാള്‍ക്ക് ചര്‍ദ്ദി, ബേക്കറി ഉടമയ്ക്കെതിരെ നടപടിയുമായി കോര്‍പറേഷന്‍

· · 1 min read
Share: Copied!

കൊച്ചി: ഇടക്കൊച്ചി പാമ്പായിമൂലയിലെ ന്യൂ ക്വാളിറ്റി ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയ സംഭവത്തിൽ ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയ്‌ക്ക് പിഴ ചുമത്തിയത്. ബ്രെഡ് കഴിച്ച യുവതി ചര്‍ദ്ദിയും അവശതും മൂലം ആശുപത്രിയില്‍ ചികിത്സയിലാണ്. ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡ് വീട്ടിലെത്തിച്ച് തുറന്നപ്പോഴാണ് ബ്രഡിനുള്ളിൽ ചത്ത പല്ലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

സംഭവത്തിൽ ഉപഭോക്താവ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ബേക്കറിയുടെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേഷൻ ആരോഗ്യവിഭാഗം ബേക്കറിയിൽ പരിശോധന നടത്തി. തുടർന്നാണ് ബേക്കറി ഉടമയ്‌ക്ക് പിഴ ചുമത്തിയത്. ഭ സംഭവത്തിൽ കൂടുതൽ പരിശോധനകളും തുടർനടപടികളും ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലും നിർമാണശാലകളിലെ ശുചിത്വത്തിലും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കണ്ടെത്തിയ സംഭവം പ്രദേശവാസികൾക്കിടയിലും വലിയ ആശങ്കയ്‌ക്കാണ് ഇടയാക്കിയത്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026