വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ അപൂർവ അനുഭവം പങ്കുവെച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്ത്യയിൽ പുലർച്ചെ ആറു മണിയായിരുന്നിട്ടും മോദിയെ ഉടൻ വിളിക്കണമെന്ന് ട്രംപ് നിർദേശിച്ച സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒൻപതാമത് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയായിരുന്നു പരാമർശം.
“കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ പ്രസിഡന്റിനൊപ്പം മിയാമിയിൽ നടന്ന യുഎഫ്സി പരിപാടിയിലായിരുന്നു. അപ്പോഴാണ് പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിക്കാൻ ട്രംപ് എന്നോട് പറഞ്ഞത്. ഇന്ത്യയിൽ അപ്പോൾ സമയം രാവിലെ ആറു മണിയാണെന്ന് ഞാൻ ഓർമിപ്പിച്ചു. എന്നാൽ, ‘മോദി ഇപ്പോഴേക്കും എഴുന്നേറ്റിട്ടുണ്ടാകും. അദ്ദേഹം എന്നെപ്പോലെയാണ്… അധികം ഉറങ്ങാറില്ല,’ എന്നായിരുന്നു ട്രംപിന്റെ മറുപടി,” സെർജിയോ ഗോർ പറഞ്ഞു.
ഈ സംഭവത്തിലൂടെ ഇരുവരുടെയും വ്യക്തിപരമായ അടുപ്പമാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “യഥാർഥ സൗഹൃദത്തിന് മുൻകൂട്ടി സമയം നിശ്ചയിക്കേണ്ട ആവശ്യമില്ല. ട്രംപ് പ്രധാനമന്ത്രി മോദിയെ ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി അടുത്ത സുഹൃത്തായാണ് കാണുന്നത്. സുഹൃത്തുക്കളാണെങ്കിൽ ഏത് സമയത്തും വിളിക്കാം, പരസ്പരം ക്ഷേമം അന്വേഷിക്കാം,” എന്നും അദ്ദേഹം പറഞ്ഞു.
ലോക രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ നേതൃസൗഹൃദങ്ങളിലൊന്നായ ട്രംപ്–മോദി ബന്ധത്തെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ സമ്മേളനത്തിൽ ശ്രദ്ധനേടി.
അൻസിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കണം, നിര്‍ദേശവുമായി കോടതി


















































