തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപമെത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‍സി സ്വന്തമാക്കും. എംഎസ്‍സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തിൽ 13220 കോടി രൂപയുടെ നിക്ഷേപം നടത്തും.
കോടിക്കണക്കിനു രൂപയുടെ വിദേശ നിക്ഷേപം നടത്തുന്നതോടെ തുറമുഖത്തിൻറെ ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയു ആകും. കേരളത്തിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണ് എംഎസ്‍സി നടത്തുന്നത്. തുറമുഖ വളർച്ചയിൽ കുതിച്ചു ചാട്ടമാകുമെന്ന് അദാനി പ്രതികരിച്ചു.
















































