BREAKING NEWS

ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വച്ച് പാർട്ടി ഒരു പരുവമായി, പി ആർ വർക്ക് നടത്താനോ ഫെക്ക് ഐ ഡികൾ ഉണ്ടാക്കാനോ കൈയിൽ ആളില്ല, തലപ്പത്ത് വരേണ്ടത് ശക്തനായ നേതാവ്, കെപിസിസി അധ്യക്ഷനാകാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റാവാനുള്ള ആഗ്രഹം ആവര്‍ത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റുമാരെ വെച്ച് പാർട്ടി ഒരു പരുവമായി. തനിക്ക് ജാതി സപ്പോർട്ട് ആവശ്യമില്ല. പ്രവർത്തന പാരമ്പര്യം വെച്ചാണ് കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാൻ ആവശ്യപ്പെടുന്നത്. പി.ആർ വർക്ക് നടത്താനോ ഫെക്ക് ഐ.ഡികൾ ഉണ്ടാക്കാനോ കൈയിൽ ആളില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

സർക്കാറിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയുടെ തലപ്പത്ത് ശക്തനായ നേതാവ് വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. അതേസമയം, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ ഹൈക്കമാൻഡിന് കത്തയച്ചു. ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടി നേരത്തെ മോശം പരിഗണനയാണ് നൽകിയത്. പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കാണെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിന് അയച്ച കത്തിൽ പറയുന്നു. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പദവി ലക്ഷ്യമിട്ട് എം.പിമാരും മുതിർന്ന നേതാക്കളും നീക്കം സജീവമാക്കിയത്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി ഇത്തവണ രംഗത്തുണ്ട്. കെ.പി.സി.സി, ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തുമെന്നും സൂചന ലഭിക്കുന്നുണ്ട്.

 

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026